ഡിസംബര്‍ 10: മത്താ. 17, 9a, 10-13 സാക്ഷ്യം 

സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്നവരാരും മുറിവേല്‍ക്കാതിരുന്നിട്ടില്ല. സ്‌നാപകയോഹന്നാന്‍ എന്ന ഏലിയ ദൈവകല്പനകളുടെ സാക്ഷാത്ക്കാരമായി വന്നപ്പോള്‍, അവന്റെ സംസാരത്തിന്റെ മൂര്‍ച്ചയേറ്റ് പുളഞ്ഞവര്‍, അവന്റെ ജീവിതത്തെ ഹനിച്ചുകൊണ്ടാണ് പ്രതികാരം ചെയ്തത്. ഛിദ്രശക്തികളുമായി ഹസ്തദാനം ഇല്ലാതിരുന്നപ്പോള്‍, അവര്‍ അവന്റെ തലയെടുത്തു. എന്നാല്‍ യോഹന്നാന്‍ സൃഷ്ടിച്ച സാക്ഷ്യത്തെ മായ്ക്കാന്‍ മനുഷ്യര്‍ക്കോ കാലത്തിനോ കഴിഞ്ഞോ? യോഹന്നാനുണ്ടായ ദുരന്തം തന്നെയാണ് മനുഷ്യപുത്രനെയും കാത്തിരിക്കുന്നതെന്ന സൂചന ഈശോ നല്‍കുന്നുണ്ട് നന്മ ചെയ്യാനുള്ള തയ്യാറെടുപ്പ് ബലിക്കുള്ള തയ്യാറെടുപ്പാണ് ആര്‍ക്കും മായിച്ചു കളയാന്‍ കഴിയാത്തവിധം ദൃഢപ്പെടുന്ന അടയാളമാണ് നന്മയെ പ്രതിനോവിക്കപ്പെടുന്ന ജീവിതങ്ങള്‍. രക്ഷയെ പ്രതീക്ഷിച്ച് ജീവിക്കുന്നവര്‍ സങ്കടത്തിലൂടെ കടന്നുപോകേണ്ടി വരും

ഫാ. ജോയി ജെ. കപ്പൂച്ചിന്‍

.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.