സീറോ മലബാർ കൈത്താക്കാലം ആറാം വെള്ളി ആഗസ്റ്റ് 20 യോഹ. 15: 18-25 എന്നെപ്രതി ലോകം നിങ്ങളെ ദ്വേഷിക്കും

“ദാസൻ യജമാനനേക്കാൾ വലിയവനല്ല.” ഏറ്റവുമധികം സഹനാനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഈശോ. ഈശോയെ അനുഗമിക്കുന്ന നമ്മളും ജീവിതത്തിൽ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്. സഹനങ്ങൾ ഉണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചു എന്ന് നമ്മൾ കരുതരുത്. ഈശോയോടു ചേർന്ന് സഹനത്തിൽക്കൂടി കടന്നുപോകുക എന്നതും, സഹനത്തെ അതിജീവിക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്.

നമ്മുടെ നാടിന്റെ സഹനത്തിൽ നമുക്ക് ഒന്നുചേരാം. എല്ലാവര്‍ക്കും‍ വേണ്ടി പ്രാർത്ഥിക്കാം. ദുരിതങ്ങൾ പെട്ടെന്ന് അവസാനിക്കട്ടെ എന്ന് തീക്ഷ്ണമായി പ്രാർത്ഥിക്കാം. സഹനത്തിലൂടെ കടന്നുപോകുന്നവരെ പറ്റുംവിധം സഹായിക്കാം.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.