സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം നാലാം വെള്ളി ഒക്ടോബര്‍ 04 മത്തായി 11: 25-30 വി. ഫ്രാൻസിസ് അസ്സീസി

ബുദ്ധിമാന്മാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ചുവയ്ക്കുന്നവ ശിശുക്കൾക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നവനാണ് ദൈവം എന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നു. എളിമ നിറഞ്ഞ മനസാണ് ദൈവത്തിന് ഏറ്റവും പ്രിയങ്കരമെന്നത് സത്യമാണ്; ബാബേൽ ഗോപുരത്തിന്റെ കാര്യം ഓർമ്മിക്കുന്നത് നല്ലതാണ്.

സാധാരണ മനുഷ്യർക്കു പോലും അഹങ്കാരികളെ താല്പര്യമില്ല. ഹൃദയവിചാരങ്ങളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു എന്നാണ് മറിയത്തിന്റെ സ്തോത്രഗീതത്തിലും പറയുന്നത്. എളിമ നിറഞ്ഞ ഒരു വിശുദ്ധനെയാണ് ഇന്ന് സഭ ഓർമ്മിക്കുന്നത്‌ – വി. ഫ്രാൻസിസ് അസ്സീസി. പന്നികളോട് പ്രസംഗിക്കാൻ ഇന്നസെന്റ് മൂന്നാമൻ പാപ്പ പറഞ്ഞപ്പോൾ അതുപോലെ ചെയ്ത ആളാണ് വി. ഫ്രാൻസിസ് എന്നൊരു സംഭവം അദ്ദേഹത്തെക്കുറിച്ചു നമ്മൾ വായിക്കുന്നുണ്ട്. അനുസരണവും എളിമയും അത്രമാത്രം അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു എന്നു സാരം.

നമ്മുടെ ജീവിതം അദ്ദേഹത്തിന്റേതുമായി ഒന്ന് താരതമ്യം ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായിരിക്കും. എന്നാലും, ഈ ദിനം അതിനു വേണ്ടി അല്പസമയം നീക്കിവയ്ക്കുന്നത് നല്ലതാണ്. രണ്ടാം ക്രിസ്തു എന്ന് അദ്ദേഹത്തെ വിളിക്കുന്നത് വെറുതെയല്ല എന്ന് അപ്പോൾ മനസിലാകും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.