സീറോ മലങ്കര. മെയ്‌ 07. ലൂക്ക 24: 13-35 തര്‍ക്കം നിര്‍ത്തി ക്രിസ്തുവിലേക്ക് നോക്കുക

യേശു നിന്റെ കൂടെയുണ്ട്, നിന്റെ കുടുംബത്തിലുണ്ട് എന്ന് തിരിച്ചറിയാന്‍ നിനക്കു കഴിയാത്തതിനു കാരണം നീ തുടര്‍ന്നുകൊണ്ടുപോരുന്ന തര്‍ക്കവും വാദപ്രതിവാദവും കലഹവുമാണ്. എമ്മാവൂസ് ശിഷ്യര്‍ ചെയ്തതു ശ്രദ്ധിക്കുക. അവരുടെ ചര്‍ച്ചയും സംസാരവും യേശുവിനോടായി. അവര്‍ യേശുവിനോടു സംസാരിക്കുകയും, അവര്‍ ഒരുമിച്ച് യേശുവിനെ കേള്‍ക്കുകയും ചെയ്തു. അപ്പോഴാണ് അവര്‍ അവനെ തിരിച്ചറിഞ്ഞത്, ഹൃദയം ജ്വലിച്ചത്, കണ്ണുകള്‍ തുറന്നത്. ഇതുപോലെ നിന്റെ ജീവിതത്തിലും സംഭവിക്കാന്‍ നിന്റെ തര്‍ക്കങ്ങള്‍ നിറുത്തി ക്രിസ്തുവിലേക്ക് നോക്കി അവന്‍ പറയുന്നവ ശ്രദ്ധിക്കുക. നീയും നിന്റെ സ്വന്തപ്പെട്ടവരും ഒരുമിച്ച് യേശുവിനോട് സംസാരിക്കാറുണ്ടോ? യേശുവിനെ കേള്‍ക്കാറുണ്ടോ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.