ലത്തീന്‍: ജനുവരി 8: മത്താ 2:1-12 ക്രിസ്തുവിന്റെ നക്ഷത്രം

എല്ലാ യാത്രകളും ബത്‌ലഹേമിലേക്കുള്ള യാത്രകളാണ്. ഈ യാത്രകള്‍ വഴിതെറ്റാതിരിക്കണമെങ്കില്‍ വഴി കാണിക്കാന്‍ ഒരു നക്ഷത്രം ആവശ്യമാണ്. തണുപ്പുള്ള ആ രാത്രിയില്‍ ആകാശത്ത് അനേകം നക്ഷത്രങ്ങളുണ്ടായിരുന്നു. അതിലൊന്ന് ക്രിസ്തുവിന്റേതായിരുന്നു. സ്റ്റാറുകളുടെ ഈ കാലഘട്ടത്തില്‍ ക്രിസ്തുവിന്റെ നക്ഷത്രമാകാന്‍ ആകാശങ്ങളിലിരിക്കുന്നവന്‍ വിളിക്കുന്നു. ക്രി്‌സ്തുവിന്റെ നക്ഷത്രമെന്ന് വിളിക്കപ്പെടാന്‍, ക്രിസ്തുവിലേക്ക് നയിക്കാന്‍, ബത്‌ലഹേമില്‍ എത്തുമ്പോള്‍ സ്വയം അപ്രത്യക്ഷമാകാന്‍ മനസുള്ള ഒരു നക്ഷത്രം. അത് ഒരു നക്ഷത്രമല്ല; ക്രിസ്തുതന്നെയാണ്. കാര്‍മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു പോയാലും മേഖപെയ്തിനൊടുവില്‍ തിളങ്ങി നിന്നാലും ഭാവവ്യത്യാസങ്ങളില്ലാതെ ക്രിസ്തുവിനെ മാത്രം പ്രതിഫലിക്കുന്ന, ക്രിസ്തുവിന്റെ നക്ഷത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.