ഡിസംബര്‍ – 3 മര്‍ക്കോ 16: 14-18 വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍ 

വിശ്വാസത്തോടെ വചനം സ്വീകരിക്കുന്നവനില്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ വളരെ വലുതാണ്. പ്രകൃതിയും പൈശാചിക ശക്തികളും രോഗങ്ങളും മൃഗങ്ങളും ഒക്കെ അവന്റെ കീഴില്‍ വരും. അതായത് അവനെ കീഴ്‌പ്പെടുത്താന്‍ ഒരു ദുഷ്ടശക്തിക്കും കഴിയില്ല. വിശ്വസിക്കുന്നവന്‍ രക്ഷപ്പെടും അല്ലാത്തവന്‍ ശിക്ഷിക്കപ്പെടും. രക്ഷ നേടാന്‍ ദുഷ്ടതയെ കീഴ്‌പ്പെടുത്താന്‍ ഉത്ഥാനം ചെയ്തവനില്‍ വിശ്വസിക്കുക, വചനവഴിയില്‍ നടക്കുക. വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്ന് ആ വിശുദ്ധനിലെ നന്മകളെ ഓര്‍ക്കാം. ദൈവനാമം പ്രഘോഷിച്ച നാവിനെ ദൈവം അഴിയാതെ ഇന്നും കാത്തു സൂക്ഷിക്കുന്നു. ദൈവനാമം പ്രഘോഷിച്ചുകൊണ്ട് നമ്മിലെ നന്മകള്‍ അഴുകിപ്പോകാതിരിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.