മഞ്ഞു മാതാവിന്റെ ചാപ്പൽ

ദക്ഷിണ ധ്രുവത്തിലെ ഏറ്റവും  അങ്ങേയറ്റത്തെ ആരാധനാലയം 

ഭൂമിയുടെ ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്ന 98 ശതമാനവും മഞ്ഞ് മുടി കിടക്കുന്ന വൻകരയാണ്, ഭൂമിയുടെ തെക്കേ അറ്റത്തുള്ള  അന്റാർട്ടിക്കാ ഭൂഖണ്ഡം. ശീതല കാലത്ത് ഈ പ്രദേശത്തെ താപനില മൈനസ് എൺപതിനും തൊണ്ണൂറിനും ഇടയിലായിലാണ്. വേനൽക്കാലത്ത് പ്ലസ് അഞ്ചിനും  പതിനഞ്ചിനും ഇടയിലാണ് ചൂട്. ഈ പ്രതികൂല സാഹചര്യത്തിലും ഇവിടെ ആരാധനാലയങ്ങൾ ഉണ്ട് എന്നത് ദൈവത്തിനു വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ദാഹമാണ് കാണിക്കുന്നത്.
ദക്ഷിണ ധ്രുവത്തിലെ ഏറ്റവും  അങ്ങേയറ്റത്തെ ആരാധനാലയം  അർജന്റീനിയൻ ബെൽഗ്രാനോ രണ്ടാം ബെയ്സിൽ സ്ഥിതി ചെയ്യുന്ന മഞ്ഞു മാതാവിന്റെ നാമധേയത്തിലുള്ള ചാപ്പലാണ് (Chapel of Our Lady of Snows)   മഞ്ഞിൽ കൊത്തിയുണ്ടാക്കിയ ഒരു  ചാപ്പലായതിനാൽ  ഐസ്  കേവ് കാത്തലിക് ചാപ്പൽ ( Ice Cave Catholic Chapel) എന്നും   ഈ കൊച്ചു ദൈവാലയം അറിയപ്പെടുന്നു.

histarmar1950 കളിൽ ആദ്യ ബെൽഗ്രാനോ ബെയ്സിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു എങ്കിലും പ്രതികൂല സാഹചര്യങ്ങളാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
1955 ൽ ബെൽഗ്രാനോയിൽ  സ്ഥാപിതമായ സയന്റിഫിക് റിസേർച്ച് സ്റ്റേഷൻ സ്ഥാപിച്ചു. ഈ പ്രദേശം ഭൂമധ്യരേഖയിൽ നിന്ന് അകലയായി സ്ഥിതി ചെയ്യുന്നതിനാൽ പകലിനും രാത്രിക്കും നാല് മാസം വീതം ദൈർഘ്യമുണ്ട്. 1979 ലാണ്  രണ്ടാം ബെൽഗ്രാനോ ബെയ്സ് തുറന്നു കൊടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.