ഏറ്റവും സുനിശ്ചിതമായ ഒരു മരണനിമിഷം എനിക്കും നിങ്ങള്‍ക്കുമുണ്ട് – ഫ്രാന്‍സീസ് പാപ്പാ

വത്തിക്കാന്‍: നമ്മുടെയും നമ്മുടെ സ്‌നേഹിതരുടെയും മരണത്തെക്കുറിച്ചുള്ള ചിന്ത വേദനയും ദുഃഖവും നമ്മില്‍ നിറച്ചേക്കാം. പക്ഷേ, ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മളില്‍ ഉത്ഥാനത്തിന്റെ പ്രതീക്ഷ എപ്പോഴും പകരും എന്ന് ഫ്രാന്‍സീസ് പാപ്പാ.

”ഇന്നോ നാളെയോ, എന്നറിയില്ല. ഏറ്റവും സുനിശ്ചിതമായ ഒരു മരണനിമിഷം എനിക്കും നിങ്ങള്‍ക്കുമുണ്ട്. പ്രത്യാശയോടെ മരണത്തെ സമീപിക്കാന്‍ ഉത്ഥിതനായ ക്രിസ്തു നമ്മെ ബലപ്പെടുത്തും. മരണവിയോഗം വഴിയുള്ള ദുഃഖം നമ്മെ പരിപൂര്‍ണ്ണമായി ശൂന്യതയില്‍ ആഴ്ത്താതിരിക്കട്ടെ. കാരണം മഹത്വപൂര്‍ണ്ണവും ആഘോഷപൂര്‍ണ്ണവുമായ ഒരു ജീവിതത്തിന്റെ തുടക്കമാണത്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കുമെന്ന ക്രിസ്തുവിന്റെ വചനം മരണത്തെ പ്രത്യാശയോടെ നേരിടാന്‍ നമ്മെ സഹായിക്കും” പാപ്പാ പറഞ്ഞു.

റോമിലെ പ്രീമ പോര്‍ത്ത സെമിത്തേരിയില്‍ ‘മരിച്ചവരുടെ ദിന’ത്തില്‍ അര്‍പ്പിച്ച ബലി മധ്യേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.