നവം​ബര്‍ ​2 – മത്താ 13:1-9 വിശ്വാസത്തിന്റെ വിത്ത്

ഓരോ വിത്തും കര്‍ഷകന്റെ സ്വപ്നമാണ്. വരുവാനിരിക്കുന്ന ഒരു നല്ല നാളേയുടെ പ്രതീക്ഷ. പ്രാര്‍ത്ഥനയോടെയാണ് ഓരോ വിത്തും കര്‍ഷകന്‍ വിതയ്ക്കുക. എന്നിട്ടും ചിലത് മുളയ്ക്കാതെയും മുളച്ചവ ചിലതു വളരാതെയും വളര്‍ന്നവ ചിലത് വിളയാതെയും പോകുന്നത് ദുഃഖകരം തന്നെ. ദൈവം ആഗ്രഹിച്ചു വിതച്ച വിശ്വാസത്തിന്റെ വിത്ത് നിന്റെ നിലമായി രൂപാന്തരപ്പെട്ടില്ലെങ്കില്‍, സമയം വൈകിയിട്ടില്ല. എന്നാല്‍ സമയം അധികമില്ലതാനും. ഒരുക്കപ്പെടട്ടെ നിന്റെ ഹൃദയനിലങ്ങള്‍, മുപ്പതു മേനിക്കും അറുപത് മേനിക്കും നൂറു മേനിക്കുമായി.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.