നവം​ബര്‍ 4: യോഹ 12: 23-26 ഇനിയും അഴിയേണ്ട ഗോതമ്പുമണി

ക്രിസ്തുവിനുവേണ്ടി ജീവിക്കുന്നവരുടെ ഭദ്രത ക്രിസ്തു തന്നെയാണ്. മഹത്വത്തിലേക്ക് ഈശോ കാട്ടിതന്ന വഴി കുരിശിന്റേതാണ്. സുരക്ഷിതത്വത്തിന്റെ കലവറ ഭേദിച്ച് അനിശ്ചിതത്വത്തിന്റെ ചെളിയിലേക്കിറങ്ങിയ വിത്താണ് ചെടിയായും കതിരായും മാറുക. ജീവനെ മറന്ന് ജീവനേകിയവനെ ധ്യാനിക്കുകയും ജീവിക്കുകയും ചെയ്യുന്നവന്‍ നിത്യജീവന്‍ നേടുന്നു. ക്രിസ്തുവിനെ അനുഗമിക്കേണ്ടവന്‍ അവനെ തിരയേണ്ടത് സുരക്ഷിത കേന്ദ്രങ്ങളില്ലല്ല. സാങ്കല്‍പ്പിക സ്വര്‍ഗ്ഗങ്ങളിലുമല്ല. അവന്‍ എന്നേ സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നിരിക്കുന്നു; സഹനത്തിന്റെ ഭൂമിയില്‍.

ഫാ. ബിബിന്‍ പറേക്കുന്നേല്‍ ലാസലൈറ്റ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.