സീറോ മലങ്കര. ജനുവരി-10. ലൂക്കാ 12: 13-21 നിന്റെ ആത്മാവിനെ രക്ഷിക്കുക

ഭോഷനായ ധനികന്‍ തന്റെ ശരീരസുഖത്തിനുവേണ്ടിയാണ് സമ്പത്ത് ശേഖരിക്കുന്നത്. ഭുമിയില്‍ തിന്നു കുടിച്ച് ആനന്ദിച്ചു ജീവിക്കുമ്പോള്‍ ഒരുവന്‍ നഷ്ട്ടപ്പെത്തുന്നത് ദൈവസന്നിധിയിലുള്ള തന്റെ ആത്മാവിന്റെ സുഖത്തെയാണ്. ദൈവം നിന്നില്‍നിന്നു ചോദിക്കുന്നത് നിന്റെ ശരീരത്തെ അല്ല, ആത്മാവിനെയാണ്. ദൈവസന്നിധിയില്‍ സമ്പത്ത് കരുതുന്നത് വഴിയാണ് നീ നിന്റെ ആത്മാവിന് സംരക്ഷണം ഒരുക്കേണ്ടത്. എങ്ങനെയാണു ദൈവസന്നിധിയില്‍ സമ്പത്ത് കരുതുന്നത്? അതിനു നീ ഇതുവരെ ജീവിച്ച രീതിയില്‍ നിന്ന് ഒരു മാറ്റം വരുത്തണം. ഇന്നുവരെ നിനക്ക് ദൈവം തന്ന സമ്പത്ത് കൂട്ടിവയ്ക്കാനും അറപ്പുരകള്‍ വലുതാക്കാനുമാണ് മനസ്സ് കാണിച്ചത്. ഇനിമുതല്‍ സമ്പത്ത് കൂടുമ്പോള്‍ അറപ്പുരകള്‍ വലുതാക്കാതെ പാവങ്ങള്‍ക്കു  വേണ്ടി അത് തുറന്നിടുക. ഇന്നുവരെ നീ നിന്റെ സുഖവും സംരക്ഷണവും മാത്രമാണ് നോക്കിയതെങ്കില്‍ ഇനിമുതല്‍ അങ്ങനെ ആകരുത്. നിന്റെ ചുറ്റുപാടില്‍ കഷ്ടപ്പെടുന്നവരിലേക്ക്നി ന്റെ കരം നീട്ടുക. ഒരര്‍ത്ഥത്തില്‍ നീ ഇന്നുവരെ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ഇന്നുമുതല്‍ നീ നിന്നെ മറന്നു നിന്റെ ദൈവത്തിനും വേദനിക്കുന്ന നിന്റെ സഹോദരങ്ങള്‍ക്കുമായി ജീവിതം മാറ്റിവയ്‌ക്കുക. അങ്ങനെ നീ ദൈവസന്നിധിയില്‍ കോടിശ്വരനാകും. അതുവഴി നിന്റെ ആത്മാവും ജീവിതവും സുരക്ഷിതമാകും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.