ഡിസംബര്‍-9 മര്‍ക്കോ 9: 42-50 ഉറകെടാത്ത ഉപ്പാവുക

നിന്റെ ജീവിതം രുചി പകരേണ്ട ജീവിതമാണ്. നിന്റെയും നിന്നോട് ചേര്‍ന്ന് നില്‍ക്കുന്നവരുടെയും ജീവിതത്തിന്റെ നന്മയും വിശുദ്ധിയും ശാന്തിയും കേടുകൂടാതെ സൂക്ഷിക്കണമെങ്കില്‍ ഉപ്പത്തം നഷ്ടപ്പെടാത്ത ഉപ്പായി മാറണം. നീ ഉപ്പാണെങ്കില്‍ നീ സംരക്ഷകനുമാണ്. സംരക്ഷകന്‍ രക്ഷകനാണ്. അവന്‍ മറ്റുള്ളവരുടെ ജീവിതത്തെ ചൂഷണം ചെയ്യില്ല. നിന്റ കയ്യോ, കാലോ, കണ്ണോ, വാക്കോ മൂലം ആര്‍ക്കെങ്കിലും ദുഷ്‌പ്രേരണകൊടുത്തിട്ടുണ്ടെങ്കില്‍ നീ ഈ ലോകത്തെ ഏറ്റവും നീജനായ വ്യക്തിയായി തീരുകയാണ്. എല്ലാം ഉള്ളവനായി നരകത്തില്‍ പോണോ, അതോ ഒന്നുമില്ലാത്തവനായി സ്വര്‍ഗ്ഗത്തില്‍ പോകണോ. എങ്കില്‍ നീ സംരക്ഷകനാകുക അല്ലാതെ സംഹാരകനാകാതിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.