ജനുവരി -1. ലുക്കാ 2: 21-24 ദൈവം നല്‍കിയ പേര് വീണ്ടെടുക്കാം

ഈശോയുടെ ജനനത്തിന്റെ എട്ടാംനാള്‍ ദൂതന്‍ കല്‍പ്പിച്ച പേരിടുന്നു. ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പേ ദൈവം നല്‍കിയ പേരാണിടുന്നത്. നമ്മള്‍ ജനിക്കുന്നതിനു മുന്‍പേ ദൈവം നിശ്ചയിച്ച പേരുണ്ട്. ആ പേര് കാത്തുസുക്ഷിക്കുന്നത് ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി, വിശ്വാസത്തോടെ ദൈവത്തോട് ചേര്‍ന്നു ജീവിക്കുമ്പോഴാണ്. കഴിഞ്ഞ നാളുകളില്‍ ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടോ? നഷ്ടപ്പെട്ട പേര് തിരിച്ചു പിടിക്കാനുള്ള നല്ല ഒരവസരം ദൈവം നല്‍കുകയാണ്. പുതുവര്‍ഷത്തില്‍ ഞാന്‍ ദൈവത്തിന്റെ ഓരം ചേര്‍ന്നു നടക്കാന്‍ തീരുമാനിച്ചാല്‍ പഴയ മോശം ജീവിതരീതി മാറ്റാന്‍ തയ്യാറായാല്‍ ഇന്നുള്ളതിലും കൂടുതല്‍ നല്ല മനുഷ്യനാകാന്‍ ആഗ്രഹിച്ചാല്‍ തീര്‍ച്ചയായും നഷ്ടപെട്ടു പോയ എന്റെ പേര് തിരിച്ചെടുക്കാന്‍ എനിക്കാകും. ഈ പുതിയ വര്‍ഷത്തില്‍ അതിനായി പരിശ്രമിക്കം. ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ നല്ല പേര് നേടാന്‍ ദൈവസന്നിധിയില്‍ വന്നു പ്രതിജ്ഞയേടുക്കം.

പുതുവത്സരാശംസകള്‍… 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.