ഏറുന്ന കുടിയേറ്റ പ്രശ്നങ്ങള്‍ നമ്മെ വീടിനുള്ളിലെ മിഷനറിമാരാക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

ഉയര്‍ന്നു വരുന്ന കുടിയേറ്റ പ്രശ്നങ്ങള്‍ വളരെ പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുന്നുണ്ടെങ്കിലും അവ വീടിനുള്ളില്‍ ഇരുന്നു തന്നെ മിഷനറി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള അവസരമാണ് പ്രധാനം ചെയ്യുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ.

കുടിയേറ്റക്കാർക്കായുള്ള ദേശീയ ഡയറക്ടർമാരുടെ പാസ്റ്ററൽ സമ്മേളനത്തിൽ സംസാരിച്ചപ്പോഴാണ് പാപ്പാ ഇക്കാര്യം സൂചിപ്പിച്ചത്. നമ്മുടെ സ്വന്തം ചുറ്റുപാടിൽ നിന്ന് മാറാതെ യേശു ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും പ്രഖ്യാപിക്കുന്നതിനുള്ള ഒരു അവസരമാണ് സമകാലീന കുടിയേറ്റ പ്രതിസന്ധികൾ മുന്നോട്ടുവെക്കുന്നതെന്നു പാപ്പാ പറഞ്ഞു.

വ്യത്യസ്ത വിശ്വസങ്ങളിപ്പെട്ട അഭയാർത്ഥികളും കുടിയേറ്റക്കാരുമായ ആളുകളുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ക്രിസ്തുവിന്റെ സ്നേഹം അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുവാനും അതിലൂടെ യഥാര്‍ഥവും സമ്പൂർണ്ണവുമായ  ഒരു സംസര്‍ഗം പുലര്‍ത്തുവാനും സാധിക്കും എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. കത്തോലിക്കാ കുടിയേറ്റക്കാരുടെ സാന്നിധ്യം യൂറോപ്യന്‍ സഭയ്ക്ക് പരിശുദ്ധ കുര്‍ബാനയിലൂടെ ഏറ്റുപറയുന്ന സഭയുടെ കാതോലികത്വവും സാര്‍വത്രികതയും പൂര്‍ണമായും മനസിലാക്കുവാന്‍ കഴിയുമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

അഭയാര്‍ഥികളുടെ അനിയന്ത്രിതമായ കടന്നു വരവില്‍ അതിയായ അസ്വാരസ്യം അനുഭവിക്കുന്നുണ്ടെന്നു യൂറോപ്പിലെ പ്രാദേശിക ഇടവകകളുടെ അനുഭവത്തിൽ നിന്ന്  മനസിലാക്കിയ പാപ്പാ  ലോകം മുഴുവനുമുള്ള ആളുകളിലേക്ക് ക്രിസ്തുവിന്റെ സുവിശേഷം എത്തിയത് മിഷനറിമാരുടെ കുടിയേറ്റങ്ങളിലൂടെ ആണെന്നും ഓര്‍മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.