നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനിക്ക് സ്വീകരണം നല്‍കി

ചരള്‍: തലേശ്ശേരി അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനിക്ക് സ്വീകരണം നല്‍കി. ചരള്‍ ഇടവകയുടെ നേതൃത്വത്തില്‍ ടൗണില്‍ വച്ച് റവ.ഡോ. ജോസഫ് പാംപ്ലാനിക്ക് നല്‍കിയ സ്വീകരണത്തിന് ഇടവക വികാരി നേതൃത്വം നല്‍കി. ദിവ്യബലിക്കു ശേഷം നടന്ന അനുമോദന യോഗത്തിന് കുന്നോത്ത് ഫൊറോന വികാരി ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു.

അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെന്നി ഫിലിപ്പ്, ഫാ. മാത്യു കിഴക്കേല്‍, ഫാ. ജോബി കാരക്കാട്ട്, ചരള്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. പി.വി. മാത്യു, ഫാ. ജെയിംസ് ആനക്കല്ലില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.