ഡിസംബര്‍- 28. മത്താ 2: 13-18 ദൈവീക സ്വപ്നങ്ങളെ തിരിച്ചറിയുക

ദൈവം നല്‍കിയ നിരവധി സ്വപ്നങ്ങള്‍ക്കനുസരിച് ജീവിതത്തെ മുന്നോട്ട് നയിച്ച മനുഷ്യനാണ് ജോസഫ് . മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ തീരുമാനിച്ച നിമിഷം മുതല്‍ ജോസഫിന്റെ ജീവിതം മുന്നോട്ടു പോയത് സ്വപ്നങ്ങള്‍ക്കനുസരിച്ചാണ്. താന്‍ കണ്ട സ്വപ്നങ്ങളെ ദൈവത്തിന്റെ ഹിതമാണെന്നു തിരിച്ചറിഞ്ഞു പ്രവത്തിച്ചപ്പോള്‍ രക്ഷകന്റെ വളര്‍ത്തുപിതാവും, സംരക്ഷകനും, രക്ഷാകര സംഭവത്തിലെ ഒരംഗവും ആകാന്‍  ജോസഫിനു കഴിഞ്ഞു. കര്‍ത്താവിന്റെ വാക്കുകള്‍ അദേഹത്തിലുടെ പൂര്‍ത്തിയാകുകയാണ്.ബെതലെഹെമിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ഉണ്ണിയേശു മാത്രം രക്ഷപെട്ടത് ദൈവസ്വരത്തിനു കാതോര്‍ത്തു ജോസഫ് പ്രവത്തിച്ചതുകൊണ്ടാണ്. ജീവിതത്തില്‍ നല്ല സ്വപ്നങ്ങള്‍ കാണാന്‍ നമുക്ക് കഴിയട്ടെ. അവ ദൈവീകമാണെന്നു തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ഉള്ള ഉറച്ച മനസ്സും ഉണ്ടാക്കാം. അങ്ങനെ ഒരുപാടു പേരുടെ ജീവിതത്തിലെ രക്ഷകന്‍ ആകുവാന്‍ നമ്മുക്ക് സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.