വൈദികര്‍ കാര്‍ക്കശ്യമുള്ളവരാകരുത് – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ദൈവജനത്തിന്റെ നടുവില്‍ ചാട്ടവാറുമായി കാര്‍ക്കശ്യത്തോടെ വൈദികര്‍ നില്ക്കരുതെന്നും ലാഭം പ്രതീക്ഷിക്കുന്ന ദല്ലാളന്മാര്‍ ആകരുതെന്നു വൈദികരോട് ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്തെയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ. സ്വന്തം ജീവന്‍ വിലയായ് നല്‍കുന്ന യഥാര്‍ത്ഥ മധ്യസ്ഥകരായി വൈദികര്‍ മാറണമെന്നായിരുന്നു പാപ്പയുടെ ആഹ്വാനം. വിശുദ്ധ മത്തായിയുടെ സുവിശേഷം 11 -19 ആയിരുന്നു പാപ്പ വിചിന്തനമായി നല്‍കിയത്.

”ദൈവത്തിനും ദൈവജനത്തിനും ഇടയിലുള്ള മധ്യസ്ഥനാണ് ക്രിസ്തു. അവിടുത്തെ പാതയാണ് വൈദികര്‍ സ്വീകരിക്കേണ്ടത്. ദൈവജനത്തെ യേശുവിന്റെ പക്കലെത്തിക്കുന്നതിന് ഇടവകവൈദികന് അദ്ധ്വാനം ആവശ്യമാണ്. സ്വജീവന്‍ വരെ അതിന് വിലയായി നല്‍കേണ്ടി വരും. എന്നാല്‍ യേശുവിന്റെ യുക്തിക്കനുസൃതമായുള്ള മധ്യസ്ഥനാകാതെ വെറും ദല്ലാള്‍ ആയി വൈദികന്‍ മാറരുത്. അത്തരം വൈദികര്‍ സന്തോഷരഹിതരായിരിക്കും. ജനങ്ങളില്‍ നിന്നും അവരുടെ വേദനകളില്‍ നിന്നും അകന്ന് ജീവിക്കുന്നവരാകരുത് വൈദികര്‍.” പാപ്പ പറഞ്ഞു. ലൗകികകാര്യങ്ങളില്‍ വ്യാപരിക്കുന്ന വൈദികര്‍ ഒരു ഉദ്യോഗസ്ഥന് സമനാണെന്നും അതില്‍ അപകടമുണ്ടെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ