മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം: മാർച്ച്  25 

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, ഓശാന ഞായറും പരിശുദ്ധ കന്യകാ മറിയത്തിന്റെ മംഗളവാർത്താ തിരുനാളും ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ മറിയത്തോടു ചേർന്നു ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു. വിശുദ്ധ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ മറിയം വചനം സ്വീകരിച്ചു അതനുസരിച്ചു ജീവിച്ചതു പോലെ ഈശോയുടെ പീഡാ സഹന മരണ ഉത്ഥാന രഹസ്യങ്ങളോടു ചേർന്നു ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ. ഈ ദിവസത്തെ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും സഹനങ്ങളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗമായ ആദ്ധ്യാത്മിക വിവേചനാശക്തിയിലുള്ള പരിശീലനം വ്യക്തിപരമായും സമൂഹപരമായും തലങ്ങളിൽ നേടുന്നതിനു ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1:38). ഈശോയെ എന്നെ നിന്റെ വിനീത ദാസനായി/ദാസിയായി മാറ്റേണമേ.

ഈശോയോടൊപ്പം രാത്രി

അവിടുന്ന്‌ തന്‍െറ ദാസിയുടെ താഴ്‌മയെ കടാക്‌ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. (ലൂക്കാ 1:48) ഈശോയെ സൂര്യൻ അസ്തമിക്കുമ്പോൾ ഈ ദിവസത്തിലെ സുന്ദര നിമിഷങ്ങൾക്കു ഞാൻ നന്ദി പറയുന്നു. നിന്റെ വചനം എന്റെ ഹൃദയപഥത്തിൽ നിന്നു മാറ്റിയ നിമിഷങ്ങൾക്കു മാപ്പു ചോദിക്കുന്നു. ഈശോയെ ഈ രാത്രിയിൽ എന്നോടൊത്തു വസിച്ചു നാളെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ എന്നെ  നടത്തണമേ. ആമ്മേൻ.

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.