മാർപാപ്പയോടൊപ്പം പ്രാർത്ഥിക്കാം മാർച്ച് 23

ഈശോയോടൊപ്പം സുപ്രഭാതം

സ്നേഹ പിതാവായ ദൈവമേ, നോമ്പിലെ ഈ വെള്ളിയാഴ്ചയിൽ നിന്റെ കൃപയുടെ വെളിച്ചത്തിൽ ഞാൻ ഈ ദിവസം ആരംഭിക്കട്ടെ. നിന്റെ പ്രിയപുത്രന്റെ കുരിശു എന്റെ ഹൃദയത്തിൽ മായാത്ത മുദ്ര പതിപ്പിക്കട്ടെ. അതു വഴി നിന്റെ സഹന മരണങ്ങളോടു അടുത്തു നിൽക്കാൻ വിശുദ്ധ കുരിശു എനിക്കു ശക്തി നൽകട്ടെ. നോമ്പിൽ ഞാൻ തുടങ്ങിയിരിക്കുന്ന പരിഹാര പ്രവർത്തികൾ പൂർത്തിയാക്കാൻ എന്നെ സഹായിക്കണമേ. എന്റെ ചിന്തകളും പ്രവർത്തികളും പരിശുദ്ധ മാർപാപ്പയുടെ ഈ മാസത്തെ നിയോഗങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു. ആമ്മേൻ
സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

“മനുഷ്യവംശത്തിന്റെ ശോഭനമായ ഭാവിക്കായി തിന്മയെ ഉപേക്ഷിച്ചാൽ മാത്രം പോരാ . പൊതുവായ നന്മ നമ്മൾ ഒരുമിച്ചു പടുത്തുയർത്തണം.” (ഫ്രാൻസീസ് പാപ്പ ) ഈശോയെ തിന്മയെ ഉപേക്ഷിച്ചു പൊതു നന്മയ്ക്കു വേണ്ടി അധ്വാനിക്കാൻ എനിക്കു കൃപ തരണമേ

ഈശോയോടൊപ്പം രാത്രി

കര്‍ത്താവേ, ഞങ്ങളോടു കരുണയുണ്ടാകണമേ! ഞങ്ങള്‍ അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും ഞങ്ങളുടെ കരവും കഷ്‌ടതയുടെ കാലത്തു ഞങ്ങളുടെ രക്‌ഷയും ആയിരിക്കണമേ!(ഏശയ്യാ 33 : 2). ദൈവമേ രാത്രി മേഘങ്ങൾ ഭൂമിയെ മൂടുമ്പോൾ ഇന്നു നീ എനിക്കു തന്ന സാന്നിധ്യത്തിനു ഹൃദയപൂർവ്വം നന്ദി പറയുന്നു. സ്വാർത്ഥത മൂലം ആരെയെങ്കിലും അവഗണിച്ചെങ്കിൽ എന്നോടു ക്ഷമിക്കണമേ. നാളെ എളിമയോടും ശ്രദ്ധയോടും കൂടി ജീവിക്കാനും അങ്ങനെ നിന്റെ കരുണയുടെയും സ്നേഹത്തിന്റെയും പ്രഷിതനാകും എന്നെ ഒരുക്കണമേ.

നമ നിറഞ്ഞ മറിയമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.