മാർപാപ്പായൊടൊപ്പം പ്രാർത്ഥിക്കാം ആഗസ്റ്റ് 15

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പ്രിയ പുത്രിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഞങ്ങളുടെ മാതൃരാജ്യമായ ഭാരതത്തിന്റെ സ്വാതന്ത്രദിനവും ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ ആ നല്ല അമ്മയുടെ പുണ്യപ്പെട്ട ജീവിതം അനുകരിച്ച് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കാനും ഉന്നതത്തിലുള്ളവയിൽ ശ്രദ്ധ പതിപ്പിക്കാനും എന്നെ പഠിപ്പിക്കേണമേ. സ്വാതന്ത്രദിന ദിനത്തിൽ ഞങ്ങളുടെ മാതൃരാജ്യത്തെ നിനക്കു സമർപ്പിക്കുന്നു. നീതിയും ഐശ്വര്യവും സാഹോദര്യവും സമത്വവും ഞങ്ങളുടെ രാജ്യത്തു വിണ്ടും വർദ്ധിപ്പിക്കണമേ. ഭരണാധികാരികൾക്കു നീതിബോധവും വിവേകവും പൗരന്മാർക്കു സമൂഹ നന്മയും വർദ്ധിപ്പിക്കുകയും അങ്ങനെ യഥാർത്ഥ സ്വാതന്ത്രത്തിംലയു ഞങ്ങൾ വളരുകയും ചെയ്യട്ടെ. ഇന്നത്തെ എന്റെ സന്തോഷങ്ങളും ദുഃഖങ്ങളും ലോകം മുഴുവൻ അർപ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേർത്ത് ഞങ്ങളുടെ മാതൃരാജ്യമായ ഭാരതത്തിനു വേണ്ടി ഞങ്ങൾ സമർപ്പിക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

ഉയിര്‍പ്പിക്കപ്പെട്ട ക്രിസ്തു തന്റെ ‘മാതാവിന്’ നല്‍കിയ വിശിഷ്ട സമ്മാനമാണ് ‘മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം’. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ ‘ഉയര്‍പ്പിക്കപ്പെടുമെങ്കില്‍’ മരണത്തിന്മേലുള്ള വിജയത്തിന്റെ പങ്ക്, ഏറ്റവും പൂര്‍ണ്ണമായ വിധത്തില്‍ ന്യായമായും ആദ്യം അനുഭവിക്കേണ്ടത് അവന്റെ ‘അമ്മ’യാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ)

ഈശോയോടൊപ്പം രാത്രി

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.(ലൂക്കാ 1:45) ദൈവമേ, ഈ രാത്രിയിൽ ആകാശത്തു നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതു ഞാൻ കാണുമ്പോൾ ഉഷ കാല നക്ഷത്രമായ പരിശുദ്ധ മറിയത്തോടു ചേർന്നു ഞാൻ നിന്നെ നിനക്കു നന്ദി പറയുന്നു. നിന്റെ സ്നേഹവഴികൾ മനസ്സിലാക്കാതെ തിന്മയുടെ വിശാല വഴികളിലൂടെ ഞാൻ സഞ്ചരിച്ചതിന് എന്നോടു ക്ഷമിക്കണമേ. ദൈവമേ ഈ രാത്രിയിൽ എന്നോടൊത്തു വസിച്ചു നാളെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ എന്നെ നടത്തണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ …

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.