വി. ജിയന്ന ബറേറ്റോ മോളയോടുള്ള പ്രാർത്ഥന

അമ്മമാരുടെയും ഡോക്ടർമാരുടെയും ഗർഭസ്ഥ ശിശുക്കളുടെയും മധ്യസ്ഥയായ വി. ജിയന്നായോടുള്ള പ്രാർത്ഥന

ഓ ദയാലുവായ വിശുദ്ധ ജിയന്നായെ, വൈദ്യയും പാവങ്ങളുടെയും വൃദ്ധരുടെയും കുട്ടികളുടെയും ഗർഭിണികളായ അമ്മമാരുടെയും പരിചാരകയുമേ, എന്റെ എളിമ പ്രാർത്ഥനകൾ സ്നേഹപൂർവ്വം പരിഗണിക്കുകയും സ്വർഗ്ഗീയ പിതാവിന്റെ പക്കൽ എനിക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കുകയും ചെയ്യണമേ. .

അർപ്പിത മനസ്സുള്ള ഒരു ഭാര്യയും അമ്മയുമായി, സ്വന്തം ജീവൻ ത്യജിച്ചു നിന്റെ ഉദരത്തിലായിരുന്ന ഗർഭസ്ഥ ശിശുവിനെ നീ രക്ഷിച്ചു നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ സ്നേഹം നീ അനുകരിച്ചു.

പരിശുദ്ധത്മാവായ ദൈവമേ, – “ദൈവത്തിനു ആവശ്യമുള്ളതു എന്തു തന്നെയായാലും “- ദൈവവചനം ഏതു സാഹചര്യത്തിലും എന്റെ സ്വന്തമാക്കാൻ നിന്റെ ധൈര്യത്താൽ എന്നെ നിറയ്ക്കണമേ.

എന്റെ നിയോഗങ്ങൾ സാധിച്ചു തരിക ദൈവത്തിന്റെ സ്നേഹപദ്ധതിയുടെ ഭാഗമാണങ്കിൽ (നിയോഗങ്ങൾ പറയുക ) അവയ്ക്കു വേണ്ടി ദൈവതിരുമുമ്പിൽ മധ്യസ്ഥം വഹിക്കേണമേ. ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.