വൈദീകർക്കു വേണ്ടിയുള്ള വി. ഫൗസ്റ്റീനയുടെ പ്രാർത്ഥന

“ഓ എന്റെ ഈശോയെ, മുഴുവൻ സഭയ്ക്കു വേണ്ടി ഞാൻ നിന്നോടപേക്ഷിക്കുന്നു: നിന്റെ ആത്മാവിന്റെ പ്രകാശവും സ്നേഹവും നൽകണമേ അതുവഴി കഠിനഹൃദയങ്ങൾ അനുതപിക്കുകയും ദൈവത്തിലേക്കു തിരിച്ചു വരുകയും ചെയ്യട്ടെ.

ദൈവമേ ഞങ്ങൾക്കു വിശുദ്ധരായ വൈദീകരെ നൽകണമേ: ഓ അത്യുന്നതനും പരിശുദ്ധനുമായ നിത്യ പുരോഹിതാ, നിന്റെ കാരുണ്യത്തിന്റെ ശക്തി എല്ലായിടത്തും അവരെ അധാവനം ചെയ്യുകയും, പുരോഹിത ആത്മാക്കളെ നിരന്തരം വേട്ടടയാടുന്ന സാത്താന്റെ കെണികളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുകയും ചെയ്യട്ടെ.

ഓ ദൈവമേ, എല്ലാം സാധ്യമാക്കുന്ന നിന്റെ കാരുണ്യത്തിന്റെ ശക്തി, പുരോഹിതരുടെ വിശുദ്ധി കളങ്കപ്പെടുത്തുകയും ശൂന്യമാക്കുകയും ചെയ്യുന്ന എല്ലാത്തിനെയും തല്ലിത്തകർക്കുകയും ചെയ്യട്ടെ. ആമ്മേൻ

ദൈവകാരുണ്യം എന്റെ ആത്മാവിൽ വിശുദ്ധ മരിയ ഫൗസ്റ്റിന കോവാൾസ്കായുടെ ഡയറി 1052

വിവർത്തനം: ഫാ. ജെയ്സൺ കുന്നേൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.