മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 27

ഇടവക വൈദികര്‍ക്കുവേണ്ടി 

നിത്യപുരോഹിതനായ ഈശോയെ മരണം വഴി ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞു പോയ എല്ലാ ഇടവക വൈദികരേയും സമര്‍പ്പിക്കുന്നു. ശുശ്രൂഷ പൗരോഹിത്യത്തിലൂടെ അങ്ങേ ജനത്തെ നയിക്കാനും വിശുദ്ധീകരിക്കാനും അവരെ അങ്ങ് ഉപകരണമാക്കിയല്ലോ. അങ്ങേ ഹൃദയത്തോട് ചേര്‍ന്ന്, അത്യധികം ഉത്സാഹത്തോടെ സഭയെ ശുശ്രൂഷിച്ച അവരുടെ ആത്മാക്കളെ സ്വര്‍ഗ്ഗ സൗഭാഗ്യത്തിലേക്ക് ആനയിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും, ആമ്മേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ