മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 26

ഉപകാരികള്‍ക്കു വേണ്ടി 

‘ഈ ചെറിയവരില്‍ ഒരുവനു സഹായം ചെയ്തപ്പോള്‍ എനിക്കു തന്നെയാണ് അത്  ചെയ്തത്’ എന്നരുളിച്ചെയ്ത ഈശോയെ തങ്ങളുടെ ജീവിതകാലത്ത് അനേകര്‍ക്ക് ഉപകാരികളായി ജീവിച്ച് മരണം വഴി അങ്ങേ സന്നിധിയില്‍ എത്തിച്ചേര്‍ന്ന എല്ലാ സഹോദരങ്ങളേയും സമര്‍പ്പിക്കുന്നു. സത്കര്‍മ്മത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം കണ്ടെത്തിയ അവരുടെ ആത്മാക്കളെ നിത്യജീവനിലേക്ക് പ്രവേശിപ്പിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ