മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 24

എഞ്ചിനിയര്‍മാര്‍ 

ഐശ്യര്യപൂര്‍ണ്ണമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ അനേകരെ ഉപകരണമാക്കുന്ന ദൈവമേ, മരണംവഴി ലോകം വിട്ട് അങ്ങേ സന്നിധിയില്‍ എത്തിച്ചേര്‍ന്ന എല്ലാ എഞ്ചിനീയര്‍മാരേയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു. തങ്ങളുടെ ചിന്താശേഷിയും യുക്തിവിചാരവും അധ്വാനവും കൊണ്ട് അങ്ങേ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ പങ്കുകാരായി. ഇഹലോകജീവിതത്തിലെ അവരുടെ നന്മപ്രവൃത്തികള്‍ക്ക് സര്‍വ്വത്തിന്റെയും സൃഷ്ടാവേ, അഖിലലോക രാജാവേ പ്രതിഫലം കൊടുക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍

candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ