മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന: നവംബർ 07

മെത്രാന്മാര്‍

സ്‌നേഹപിതാവായ ദൈവമേ, മരണം വഴി ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ, തങ്ങളെ ഏല്‍പ്പിച്ച അജഗണങ്ങളെ ഹൃദയനൈര്‍മല്യത്തോടും ഉത്സാഹത്തോടും കൂടി നയിച്ച എല്ലാ മെത്രാന്മാരെയും ഞങ്ങള്‍ ഓര്‍ക്കുന്നു. ശ്ലൈഹിക ശുശ്രൂഷയുടെ നി നിര്‍വ്വഹണത്തിലൂടെ വിശ്വാസത്തിലും, സ്‌നേഹത്തിലും അങ്ങേ ജനത്തെ നയിച്ച അവരെ അങ്ങയുടെ വാഗ്ദാനമനുസരിച്ച് നിത്യായുസ്സിലേക്ക് പ്രവേശിപ്പിക്കണമേ. ആമ്മേന്‍.

 candle-animated_grandeശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കുവേണ്ടിയുള്ള ജപം

മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാന്‍ അനുഗ്രഹമുണ്ടായിരിക്കട്ടെ.

നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിക്കാനാവാത്ത തിരുരക്തത്തെപ്രതി മരിച്ചവരുടെമേല്‍ കൃപയുണ്ടായിരിക്കണമേ.

1 സ്വര്‍ഗ്ഗ, 1 നന്മ, 1 ത്രീത്വ (അഞ്ചു പ്രാവശ്യം ചൊല്ലുക)

നിങ്ങളുടെ മരിച്ച പ്രിയപെട്ടവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു

മരണം മൂലം നിങ്ങളിൽ നിന്നും വേർപിരിഞ്ഞ നിങ്ങളുടെ പ്രിയപെട്ടവർക്കുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രിയപെട്ടവരെ ഞങ്ങളുടെ വി. കുർബാന അർപ്പണത്തിലും പ്രാർത്ഥനയിലും സ്മരിക്കുന്നു.

ചെറിയ ഒപ്പീസ് പുസ്തക രൂപത്തിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.