സീറോ മലങ്കര. ഫെബ്രുവരി- 5. മര്‍ക്കോ 1: 12-20 ആത്മാവ് നയിക്കാന്‍ പ്രാര്‍ത്ഥിക്കാം

ആത്മാവ് ഈശോയെ മരുഭൂമിയിലേക്ക് നയിക്കുന്നു. മരുഭൂമിയിലേക്ക് ഈശോയെ നയിച്ചത് നല്ല കാര്യത്തിനല്ല, സാത്താനാല്‍ പരീക്ഷിക്കപ്പെടാനാണ്. മരുഭൂമി ഏകാന്തതയുടെയും അപകടങ്ങളുടെയും സ്ഥലമാണ്‌. പക്ഷേ, നാല്‍പതു ദിവസത്തെ മരുഭൂമി വാസത്തില്‍ ഒരു പോറല്‍ പോലുമേല്ക്കാതെ ദൈവദൂതന്മാര്‍ അവന് സംരക്ഷണവും ശുശ്രൂഷയും നല്‍കി.  അവനെ നയിച്ചത് ആത്മാവാണ്, ശരീരമല്ല. ശരീരത്താല്‍ നയിച്ചാല്‍ ഒരുപക്ഷെ അപകടത്തില്‍ ചാടാം. എന്നാല്‍ ആത്മാവ് ദൈവത്തിന്റെ സ്വരമാണ്. ആ സ്വരത്തിനനുസരിച് നിങ്ങിയാല്‍ ഒരാപത്തും വരില്ല. കാരണം, ദൈവദൂതന്മാരുടെ സംരക്ഷണവും ശുശ്രൂഷയും ഒപ്പമുണ്ടാകും. അതിനാല്‍ ജീവിതവഴിത്താരയില്‍ ആത്മാവിനാല്‍ നയിക്കപ്പെടാന്‍ പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.