നിശ്ശബ്ദതയുടെയും ലാളിത്യത്തിന്റെയും പ്രചാരകരാകുക; ട്രാപ്പിസ്റ്റ് സന്യാസിമാരോട് ഫ്രാൻസിസ് പാപ്പാ

ട്രാപ്പിസ്റ്റ് സന്യാസിമാരും സന്ന്യാസിനികളും സ്വീകരിച്ച ജീവിതത്തിന്റെ മഹത്തായ ലാളിത്യവും നിശ്ശബ്ദതയും ഇന്നത്തെ ലോകത്തിനു ഏറ്റവും ആവശ്യമായ രണ്ടു ഘടകങ്ങളാണെന്ന് ഫ്രാന്‍സിസ് പാപ്പാ.

സെപ്തംബർ 23 ന് വത്തിക്കാനില്‍ 230 ട്രാപ്പിസ്റ്റ് സഭാംഗങ്ങള്‍ മാര്‍പാപ്പയെ സന്ദർശിച്ച വേളയിൽ അവരോട് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ആത്മാര്‍ഥമായ പ്രാര്‍ഥനയുടെയു൦ സമചിത്തതയുടെയും മതസൗഹാർദ്ദത്തിന്റെയും സാക്ഷികള്‍ ആയിരിക്കുവാന്‍ പാപ്പാ അവരെ ആഹ്വാനം ചെയ്തു.

“നിങ്ങളുടെ ജീവിതത്തിന്റെ ലാളിത്യം അത്യാവശ്യമുള്ളതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാനും അതിലൂടെ ക്രിസ്തുവിനെ മണവാളനായി കാണുവാനും അങ്ങനെ അവിടുന്നുമായി ദൃഡ ബന്ധത്തിലേക്ക് എത്തുവാനും സഹായിക്കുന്നു. നിങ്ങളുടെ  പ്രാർത്ഥനാ ജീവിതം ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിൻറെ പ്രകടനവും മനുഷ്യവർഗത്തെ ആവരണം ചെയ്യുന്ന സ്നേഹത്തിന്റെ പ്രതിഫലനവുമാണ്”. പാപ്പാ കൂട്ടിച്ചേർത്തു.

.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.