ഒരിക്കലും പ്രത്യാശ കൈവിടരുത്…. ഒരിക്കലും…

വത്തിക്കാനിലെ പോൾ ആറാമാൻ ഹാളിൽ നടന്ന ജനറൽ ഓഡിയൻസിൽ ക്രിസ്തീയ   പ്രത്യാശയെക്കുറിച്ചുള്ള മതബോധനം പരമ്പരയ്ക്കു ആരംഭം കുറിക്കുകയായിരുന്നു   ഫ്രാൻസീസ് പാപ്പ.

ഈ  ആഗമന കാലത്ത് “പ്രതീക്ഷകളുടെ ഈ സമയത്ത്, മനുഷ്യവതാരത്തിന്റെ സമാശ്വസിപ്പിക്കുന്ന രഹസ്യവും ക്രിസ്തുമസിന്റെ പ്രകാശവും ഒരിക്കൽ കൂടി സ്വീകരിക്കാൻ നമ്മളെത്തന്നെ ഒരുക്കുന്ന ഈ നേരത്ത് പ്രത്യാശയെക്കുറിച്ചുള്ള വിചിന്തിനം പ്രാധാന്യം അർഹിക്കുന്നു.”

നമ്മൾ ഒരു കുട്ടിയുടെ മുമ്പിലായിരിക്കുമ്പോൾ ഒരു പക്ഷേ നമുക്കു പല തരത്തിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും, ഒരു പുഞ്ചിരി നമ്മുടെ ഉള്ളിൽ നിന്നു വരുന്നു. കാരണം നമ്മൾ നമ്മളെത്തന്നെ ഒരു പ്രത്യാശയുടെ മുന്നിൽ കാണുന്നു: ഓരോ കുട്ടിയും പ്രത്യാശയാകുന്നു. ദൈവത്തെ കണ്ടെത്താൻ കഴിയുന്ന, നമുക്കുവേണ്ടി ശിശുവായി തീർന്ന ദൈവത്തെ കണ്ടെത്താൻ കഴിയുന്നതുമായ പ്രത്യാശയുടെ, വഴികൾ   നമുക്കു ജീവിതത്തിൽ കാണാൻ കഴിയണം അതു നമ്മളെ പുഞ്ചിരിപ്പിക്കും.

നമുക്കു പ്രത്യാശ ആവശ്യമുണ്ട്! നഷ്ടപ്പെട്ടവരെപ്പോലെയും നിരാശയിൽ അകപ്പെട്ടവരെപ്പോലെയും നമ്മൾ കരുതുന്നു, കാരണം നമ്മളെത്തന്നെ അയോഗ്യരായും, ജീവിതങ്ങളിൽ അന്ധകാരം ഒരിക്കലും അവസാനിക്കുകയില്ലന്നും നമ്മൾ കരുതുന്നു. എന്നിരുന്നാലും പ്രത്യാശ നമ്മൾ ഒരിക്കലും ഉപേഷിക്കരുത് കാരണം ദൈവം അവന്റെ സ്നേഹമായി നമ്മോടൊപ്പം സഞ്ചരിക്കുന്നു. പ്രത്യാശ എന്താണന്നു പഠിക്കാനായി നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നമ്മൾ അന്ധകാരത്തിലായിരിക്കുമ്പോൾ, ബുദ്ധിമുട്ടിലായിരിക്കുമ്പോൾ നമുക്കു പുഞ്ചരിക്കാൻ  കഴിയില്ല, എന്നാൽ യാർത്ഥത്തിൽ പ്രത്യാശയാണ് നമ്മളെ പുഞ്ചിരിക്കാനും ദൈവത്തിലേക്കു നയിക്കുന്ന പാതകൾ കണ്ടെത്താനും നമ്മളെ പഠിപ്പിക്കുന്നത്. ജീവിതം പലപ്പോഴും ഒരു മരുഭൂമിയാണ്, അതിലൂടെ നടക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ നമ്മൾ നമ്മളെത്തന്നെ ഭരമേൽപിക്കുകയാണങ്കിൽ അതു മനോഹരവും ഹൈവേ പോലെ വിശാലവുമാകും. ദൈവത്തിന്റെ വരവിനായി ആത്മവിശ്വാസത്തോടെ നമുക്കൊരുങ്ങാം നമ്മുടെ ജീവിതങ്ങളിൽ എത്രമാത്രം മരുഭൂമി ഉണ്ടായാലും –  ഓരോരുത്തർക്കും അവൻ നടക്കുന്ന മരുഭൂമി അറിയാം. -അതു പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടമായി തീരും. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.