ബനഡിക്ട് മാർപാപ്പായുടെ അപൂർവ്വ അഭിമുഖം

പത്രോസിന്റെ സിംഹാസനത്തിൽ നിന്നു മൂന്നു വർഷം മുമ്പ് ബനഡിക്ട് പതിനാറാമൻ പാപ്പാ വിരമിച്ച ശേഷം അഭിമുഖം നൽകുക അപൂർവ്വമാണ്. ആഗസ്റ്റ് 24ന് ഇറ്റാലിയൻ ദിനപത്രമായ ലാ റെപ്പബ്ലികാ La Reppublica, പ്രസദ്ധീകരിച്ച അഭിമുഖത്തിൽ വിരമിക്കലിനു ശേഷം താൻ ശാന്തതയും സന്തോഷവും അനുഭവിക്കുന്നു. ചെറുതും വലുതുമായ ചില പ്രശ്നങ്ങളും അതിലുപരി ഒരുപാടു കൃപകളും നിറഞ്ഞതായിരുന്നു തന്റെ ശുശ്രുഷകാലമെന്നു ബനഡിക്ട് പാപ്പാ പങ്കുവച്ചു.

“’ ആരംഭം മുതൽ എന്റെ പരിമിതികളെ കുറിച്ചു ഞാൻ ബോധവാനായിരുന്നു അവയെ ഞാൻ അംഗീകരിച്ചു. അനുസരണത്തിന്റെ അരൂപിയിൽ, ഞാൻ എന്നും എന്റെ ജീവിതത്തിൽ ചെയ്തതുപോലെ, എല്ലാം ചെയ്യാൻ പരിശ്രമിച്ചു.,” “എനിക്ക് ചെയ്യാനുണ്ടായിരുന്നത് ചെയ്യാൻ എനിക്കു തന്നെ സാധിക്കുകയില്ലന്നു ഞാൻ മനസ്സിലാക്കിയിരുന്നു, അതിനാൽ ദൈവത്തിന്റെ കരങ്ങളിൽ അശ്രയിക്കാൻ ഞാൻ നിർബന്ധിതനായി, എന്നെ തന്നെ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കാൻ. നസ്രായനായ യേശു (Jesus of Nazareth) എന്ന പുസ്തകത്തിന്റെ ആദ്യ വാല്യം ഞങ്ങൾ തമ്മിലുള്ള പഴയതും ആഴമുള്ളതുമായ സുഹൃദ് ബന്ധത്തിന്റെ പുനരവതരണം ആയിരുന്നു ”

യേശുവിനെ കൂടാതെ മറിയവും തന്റെ ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ മുഖ്യപങ്കു വഹിച്ചു എന്ന് ബനഡിക്ട് പാപ്പാ പറയുന്നു. ജപമാല പ്രാർത്ഥനയിലും മരിയൻ തീർത്ഥാടന യാത്രകളിലും മറിയത്തിന്റെ സാന്നിധ്യം കൂടുതലായി പാപ്പാ അനുഭവിച്ചിരുന്നു. ജീവിതപാതയിലെ സഹയാത്രികർ തന്റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയ വിശുദ്ധരെക്കുറിച്ചും സഭാപിതാക്കമാരെക്കുറിച്ചും ബനഡിക്ട് പാപ്പാ ഈ അഭിമുഖത്തിൽ മനസ്സു തുറക്കുന്നു. വി. ആഗസ്തീനോസ്സിനെയും വി.ബെനവന്താരായെയും തന്റെ സഹയാത്രികരായാണ് ബനഡിക്ട് പാപ്പാ കാണുന്നത്. “എന്റെ ആത്മീയ ഗുരുക്കന്മാർ” എന്നാണ് പാപ്പാ അവരെ വിശേഷിപ്പിക്കുക. റോമിലെ മെത്രാൻ എന്ന നിലയിൽ തന്റെ പേരുകാരനായ വി.ബനഡിക്ടിന്റെ ജീവിതാദർശം യേശുവല്ലാതെ ഒന്നും ഇഷ്ടപ്പെടരുത് (Prefer nothing to Christ) കൂടുതൽ അനുഭവവേദ്യമായി. അവസാനമായി, അസീസിയിലെ ദരിദ്ര മനഷ്യനായ വി. ഫ്രാൻസിസും തന്റെ കൂട്ടുകാരനായിരുന്നു എന്നു പാപ്പാ മനസ്സ് തുറക്കുന്നു.

ബനഡിക്ട് പാപ്പായുടെ അഭിപ്രായത്തിൽ പ്രപഞ്ചം ദൈവസ്നേഹത്തിന്റെ ദർപ്പണമാണെന്നും, ദൈവത്തിൽ നിന്നു വരുകയും ദൈവത്തിങ്കലേക്ക് നിരന്തരം യാത്ര ചെയ്യുകയുകയാണ് എന്ന അന്തർജ്ഞാനം ആദ്യം പകർന്നു നൽകിയത് അസിസ്സിയിലെ വി. ഫ്രാൻസിസ് ആണ്.

ഹരിത പാപ്പാ

2015ൽ ഫ്രാൻസീസ് പാപ്പാ അങ്ങേയ്ക്ക് സ്തുതി (Laudato Si) എന്ന ചാക്രിക ലേഖനം എഴുതുന്നതു വരെ വളരെക്കാലം ഹരിത പാപ്പാ “Green Pope” എന്ന വിളിപ്പേര് ബനഡിക്ട് പാപ്പായ്ക്കു മാത്രം സ്വന്തമായിരുന്നു. ബനഡിക്ട് പാപ്പായുടെ കാലത്താണ് വത്തിക്കാനെ കാർബൺ ഫ്രീ സോൺ ആക്കുന്നതിനായി പോൾ ആറാമൻ ഹാളിൽ( Paul VI Hall)സോളാർ പാനാൽ സ്ഥാപിച്ചത്. ഉന്നതങ്ങളിൽ നിന്നു മാത്രമല്ല ബനഡിക്ട് പാപ്പാ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നത് അനുദിനം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കിട്ടിയിരുന്ന സാധാരണ മനുഷ്യരുടെ കത്തുകളും പ്രാർത്ഥനകളും അദ്ദേഹം ഹൃദയത്തോടു ചേർത്തു പിടിച്ചിരുന്നു. ഈ സ്നേഹവും വാത്സല്യവും തന്റെ വിരമിക്കലിനു ശേഷവും തുടരുന്നതിൽ അദ്ദേഹം നന്ദി പറയുന്നു.

ഫ്രാൻസിസ് പാപ്പാ

തന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ അനുസരിക്കുന്നതിൽ യാതൊരു അർത്ഥശങ്കയുമില്ല. ഫ്രാൻസിസ് പാപ്പായുടെ തെരഞ്ഞെടുപ്പിനു ശേഷം ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം കൂടുതൽ ആഴവും വിശാലവുമായി എന്നു ബനഡിക്ട് പിതാവ് പറയുന്നു. ആരംഭം മുതൽ ഫ്രാൻസിസ് പാപ്പാ കാണിക്കുന്ന “അസാധാരണമായ മാനുഷിക സംലഭ്യത ” ബനഡിക്ട് പാപ്പയെ ശക്തമായി സ്വാധീനിച്ചിരുന്നു. കർദിനാൾ ജോർജ് ബർഗോളിയയെ, പാപ്പായായി തെരഞ്ഞെടുത്ത ഉടൻ അദ്ദേഹം ബനഡിക്ട് പിതാവിന്റെ വസതിയായ Mater Ecclesiae യിലേക്ക് വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ല. പിന്നിട് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നിന്നുള്ള അഭിസംബോധനയ്ക്കു ശേഷം വീണ്ടും ഫ്രാൻസിസ് പാപ്പാ വിളിച്ചു, അക്കാര്യം ബനഡിക്ട് പിതാവ് ഓർത്തെടുക്കുന്നു “പാപ്പാ വളരെ തീഷ്ണതയോടെ എന്നോട് സംസാരിച്ചു. പിതൃ സഹോദര്യ ബന്ധത്തിന്റെ മനോഹരമായ സമ്മാനം അദ്ദേഹം എനിക്ക് സമ്മാനിച്ചു ”

ഇടയ്ക്കിടെ നൽകുന്ന ചെറിയ സമ്മാനങ്ങൾക്കു പുറമേ വ്യക്തിപരമായ കത്തുകളും ഫ്രാൻസിസ് പാപ്പാ തന്റെ മുൻഗാമിക്ക് അയക്കുന്നു. വലിയ യാത്രകൾക്ക് മുമ്പ് ബനഡിക്ട് പാപ്പായെ സന്ദർശിക്കാനും ഫ്രാൻസീസ് പാപ്പാ മുടക്കാറില്ല. “ അദേഹം എന്നോടു കാണിക്കുന്ന ഉദാരമായ മാനുഷിക പരിഗണന, എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലുള്ള ദൈവത്തിന്റെ പ്രത്യേക കൃപയാണ്. അതിനു ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. മറ്റുള്ളവർക്കു സംലഭ്യനാകുന്നതിനെപ്പറ്റി പാപ്പാ സ്ഥിരം പറയാറുണ്ട്, അത് വെറും ഭംഗിവാക്കുകളല്ല പറയുന്ന കാര്യങ്ങൾ അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നു ദൈവത്തിന്റെ ഉദാരത മനസ്സിലാക്കാൻ അദ്ദേഹത്തിന് എന്നും കഴിയടെ ഇതാണ് പ്രാൻസീസിനു വേണ്ടി എനിക്ക് ദൈവത്തോട് ചോദിക്കാനുള്ളത്.”

ഇറ്റാലിയൻ എഴുത്തുകാരനായ ഇലിയോ ഗുഎറോ( Elio Guerrero) ആണ് ബനഡിക്ട് പിതാവിനെ അഭിമുഖം നടത്തിയത്. ഗുഎറോ എഴുതിയ ബനഡിക്ട് പിതാവിന്റെ ജീവചരിത്രം ” Servant of God and Humanity: The biography of Benedict XVI, പുസ്തകം ആഗസ്റ്റ് 30ന് ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.