സീറോ മലങ്കര ഏപ്രില്‍ 13. ലുക്കാ 22: 14-23 പെസഹാ വ്യാഴം

അന്ത്യഅത്താഴത്തിന്റെ അന്നുവരെ അടിമയായിരുന്നു പാദം കഴുകിയിരുന്നത്. എന്നാല്‍ അന്ന് ആദ്യമായി വിമോചകന്‍ ഭുമിയോളം താണ് പാദങ്ങള്‍ കഴുകി. നമ്മുടെ ദൈവം ഭുമിയോളം താന്ന് അവന്റെ മുഖം മനുഷ്യന്റെ പാദങ്ങളോടെ ചേര്‍ത്തുവച്ചത് വെറുതയല്ല. പുതിയൊരു കല്‍പ്പന തരാനാണ്- പരസ്പരം സ്നേഹിക്കുവാനും എളിമയോടുകൂടി ജീവിക്കാനുമാണ്. പെസഹ ഇന്നു ഒരാചരണം മാത്രമാണോ എനിക്ക്? പെസഹാ അനുഭവവും അര്‍ത്ഥവും ഉള്ളതാകണമെങ്കില്‍ നീയും ഭുമിയോളം താഴാനും അപരന്റെ പാദത്തോളം നിന്റെ മുഖം താഴ്ത്താനും തയ്യാറാകണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.