ഡിസംബര്‍ – 6 യോഹ 16: 25-33 ക്രിസ്തുവിന്റെ സമാധാനം 

ലോകത്തില്‍ തനിക്ക് ഞെരുക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രിസ്തു ശിഷ്യന്‍ ഭയപ്പെടരുത്. കാരണം, അവന്റെ ഗുരു ലോകത്തെ കീഴടക്കിയിരിക്കുന്നു. ജീവിതത്തില്‍ എത്ര വലിയ പ്രതിസന്ധികളും പീഢനങ്ങളും ഉണ്ടായാലും ധൈര്യമായിരിക്കണം. നീ വിശ്വസിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന, വിളിച്ചപേക്ഷിക്കുന്ന ദൈവം ഇതിനെയെല്ലാം കീഴടക്കി വിജയിച്ചവനാണ്. അത് നിനക്കുവേണ്ടിയാണ്. നിന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസ്സ് കലുഷിതമാകുമ്പോള്‍ സമാധാനവും സംരക്ഷണവും കണ്ടെത്തുന്നത് എവിടെയാണ്? നിനക്ക് ഇഷ്ടമുള്ള വ്യക്തികളിലും സാധനങ്ങളിലും സ്ഥലങ്ങളിലും ആണോ? എങ്കില്‍ നീ ഇനിയും ഒരുപാട് മാറേണ്ടിയിരക്കുന്നു. കാരണം നിനക്കു വേണ്ടി ജീവന്‍ കൊടുത്തവന്‍ പറുയുന്നു: നീ എന്നില്‍ സമാധാനം കണ്ടെത്തണം. ക്രിസ്തുവില്‍ നിനക്ക് സമാധാനം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ലോകം നല്‍കുന്ന ഒരു ഞെരുക്കത്തിലും നീ തളരില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.