പാറശാല രൂപത ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത വിഭജിച്ച് രൂപം കൊണ്ട മലങ്കര കത്തോലിക്കാ സഭയുടെ പാറശാല രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടു. ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ നടന്ന ചടങ്ങില്‍ പ്രഥമ ബിഷപ് ആയി ഡോ. തോമസ് മാര്‍ യൗസേബിയോസിന്റെ സ്ഥാനാരോഹണവും നടന്നു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലുള്ള ദിവ്യബലിക്കിടെ ആയിരുന്നു ചടങ്ങ്. ഇന്ത്യയിലെ ക്രിസ്തീയ സഭയുടെ ചരിത്രത്തില്‍ വലിയ പ്രധാന്യമുള്ള പ്രദേശമാണു കേരളമെന്നും ഇവിടെ ആദ്യമായാണു താന്‍ എത്തുന്നതെനും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ജാംബത്തിസ്ത ഡി ക്വാത്രോ പറഞ്ഞു.

മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറലുമായ മദര്‍ പ്രേമ ചടങ്ങിനെത്തിയിരുന്നു. പാറശാല രൂപതയുടെ പരിധിയില്‍ 56 ദേവാലയങ്ങള്‍ക്കു തുടക്കം കുറിച്ച ഫിലിപ്പ് ഉഴനല്ലൂര്‍ കോര്‍ എപ്പിസ്‌കോപ്പയെ കാതോലിക്കാ ബാവാ ആദരിച്ചു. ആര്‍ച്ച് ബിഷപ് ഡോ. എം.സൂസപാക്യം, ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, ബിഷപ് ധര്‍മരാജ് റസാലം, ഇമാം പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, എംഎല്‍എമാരായ എം.വിന്‍സന്റ്, ഐ.ബി.സതീഷ്, മദര്‍ ലിഡിയ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.