ലിംഗപരമായ പ്രത്യയശാസ്ത്രങ്ങളെ നിരസിച്ചു പരാഗ്വേ സർക്കാർ

പരമ്പരാഗത കുടുംബം എന്നത് അച്ഛന്‍, അമ്മ, കുട്ടികള്‍ എന്നിവര്‍  കൂടിചേര്‍ന്നതാണെന്നും തെറ്റായ ലിംഗപ്രത്യയശാസ്‌ത്രങ്ങളെ വാഴ്ത്തുന്ന തത്വസംഹിതകള്‍ സ്കൂളുകളില്‍ നിന്ന് നീക്കം ചെയ്യുമെന്നും പാരഗ്വേ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, എൻറിക്ക് റിയറ മധ്യമങ്ങളോടു പറഞ്ഞു.

രാജ്യത്തെ സ്കൂളുകൾ ലിംഗം ഒരു സാമൂഹ്യനിർമ്മിതിയാണെന്നും ഒരു മനുഷ്യന്‍ ജനിക്കുന്നത് സ്ത്രീയോ പുരുഷനോ ആയിട്ടല്ല എന്നും പഠിപ്പിക്കുകയായിരുന്നു ഇതുവരെ എന്നും റിയറ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

മുൻ പ്രസിഡന്റ് ഫെർണാണ്ടോ ലൂഗോ ഭരണകൂടം “ഞങ്ങൾ ഗേ” എന്ന് പേരുള്ള ഒരു സ്വവർഗ്ഗസംഘവുമായി കരാര്‍ ഒപ്പുവെച്ചതിനെയും റിയറ കുറ്റപ്പെടുത്തി.’വി ആര്‍ ഗയെ’ എന്ന സംഘടനയും നിലവിലുള്ള വിദ്യാഭ്യാസത്തിൻറെ ഡയറക്ടറേറ്റും തമ്മിലുള്ള ഒരു കരാറാണ് ലുഗൊ ഭരണകൂടം ഒപ്പുവച്ചിരുന്നത്. ഈ കരാറിനോടനുബന്ധിച്ചു ചില വിദ്യാഭ്യാസ സാമഗ്രികൾ സൃഷ്ടിക്കുകയും അവ ഉപയോഗിക്കുകയും ഗവൺമെന്റ് വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തിരുന്നു. ലിംഗം ഒരു സാമൂഹ്യനിര്‍മ്മിതിയാണെന്നു പറയുന്ന ഇത്തരം വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ ഭരണഘടനയിലെ ആർട്ടിക്കിൾ 52 പ്രകാരം വിദ്യാഭ്യാസ മന്ത്രാലയം സ്വയം അടിത്തറയിടുന്നവ ഞാൻ പറയാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ റിയറ, പരമ്പരാഗത കുടുംബമൂല്യങ്ങളില്‍ കുടുംബം എന്നത് അച്ഛന്‍, അമ്മ, മക്കള്‍ എന്നിവര്‍ ചേര്‍ന്നതാണെന്നും അത് എന്റെയും കൂടെ  വ്യക്തിപരമായ നിലപാടാണ്‌ എന്നും  കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.