ഫ്രാന്‍സിസ് പാപ്പ ആഗ്ലിക്കന്‍ ദേവാലയം സന്ദര്‍ശിച്ചു

വത്തിക്കാന്‍: ആംഗ്ലിക്കന്‍ സഭയുടെ കീഴിലുള്ള ദേവാലയം ഫ്രാന്‍സിസ് പാപ്പ ഞായറാഴ്ച സന്ദര്‍ശിച്ചു. വത്തിക്കാന്‍ സമയം വൈകുന്നേരം 4 മണിക്കായിരുന്നി നഗരമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തില്‍ ഫ്രാന്‍സിസ് പാപ്പ എത്തിയത്. 1826-ല്‍ സ്ഥാപിതമായ ഈ ആംഗ്ലിക്കന്‍ ദേവാലയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷം നടക്കുകയാണ്.

കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയും തമ്മിലുള്ള നല്ല ബന്ധത്തെ പ്രശംസിച്ചുകൊണ്ടാണ് പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തത്. എല്ലാം ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ പാപ്പ പ്രത്യക നന്ദി അറിയിക്കുകയും ചെയ്തു. ഐക്യത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വസ്തുത ആര്‍ദ്രതയുള്ളവരായിരിക്കുക എന്നതാണെന് പാപ്പ വിശ്വാസികളോടായി പറഞ്ഞു. ”ആര്‍ദ്രത ഏറ്റവും മനോഹരമായ ഒരു മൂല്യമാണ്. അതിലുപരി നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ചോദ്യം കൂടിയാണ്,” പാപ്പ ഉദ്‌ബോധിപ്പിച്ചു.

വിനയമുള്ളവരായിരിക്കുക എന്ന് പാപ്പ വിശ്വാസികളോടായി ഓര്‍മ്മിപ്പിച്ചു. ”വിനയം എന്നതിനര്‍ത്ഥം ഒരാളില്‍ നിന്ന് ദൂരയായിരിക്കുക എന്നല്ല, കരുണയ്ക്കായി ദൈവത്തിന്റെ മുന്നില്‍ യാചിക്കുന്നവന്‍ വിനയമുള്ളവനാണ്. ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നതിന് നാം ആദ്യം ചെയ്യേണ്ട കാര്യവും ഇതാണ്” ആംഗ്ലിക്കന്‍ സഭ ദേവാലയത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തിലെ സന്ദര്‍ശനമായിരുന്നു പാപ്പയുടേത്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയും അനുഗ്രഹവും നല്‍കിയാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.