ഡിസംബര്‍ 31. ലുക്കാ 13: 6-9 ഒരവസരം കൂടി നല്‍കുന്നു.

ഒരു വര്‍ഷം കൂടി നമ്മുടെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു പോകുകയാണ്. മാധുര്യം ഉള്ളതും കയ്പ്പേറിയതുമായ  അനുഭവങ്ങള്‍, വിജയങ്ങളും പരാജയങ്ങളും കണ്ട നിമിഷങ്ങള്‍, ആഴപ്പെട്ടതും അഴുകിയതുമായ ബന്ധങ്ങള്‍, ദൈവത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നുപോയതും ഒപ്പം അടുത്തായിരുന്നതുമായ ഓര്‍മ്മകള്‍. അങ്ങനെ ദുഃഖ- സന്തോഷ സമ്മിശ്രമായ ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍ ഫലം തരാത്ത അത്തിവൃക്ഷം മനസ്സിലുണ്ടാകണം. ഒരവസരം കൂടി ദൈവം തരുകയാണ്‌. കിളക്കേണ്ടതും വളമിടേണ്ടതും വെട്ടിയോരുക്കേണ്ടതുമായ തലങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അപ്പോള്‍ ഇതുവരെ കാണാത്ത, കായ്‌ക്കാത്ത ഫലം നാളെ നമ്മുടെ ജീവിതത്തില്‍ നിന്നും ലഭിക്കും. കഴിഞ്ഞു പോയ അവസരങ്ങളെ ഓര്‍ത്തു വിഷമിക്കാതെ പുതിയ വര്‍ഷത്തില്‍ നൂറു ശതമാനം ഫലം കൊയ്യാന്‍ പരിശ്രമിക്കാം. ഒരു വര്‍ഷക്കാലം കാത്തു പരിപാലിച്ച ദൈവത്തിനു നന്ദി പറയാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.