കർമ്മൽഗിരി വൈദിക വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

ആലുവ കർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിലെ രണ്ടാം വർഷ ഫിലോസഫി വൈദിക വിദ്യാർത്ഥി ബ്രദർ ഓസ്റ്റിൻ ഷാജി (24) പെരിയാറിൽ മുങ്ങി മരിച്ചു. മാർച്ച് 8 വൈകിട്ട് 4 മണിക്കാണ് സംഭവം നടന്നത്. പോലീസിൻ്റെ സാന്നിധ്യത്തിൻ മൃതദേഹം കണ്ടെത്തി ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. പോസ്റ്റ്മാർട്ടത്തിനു ശേഷം സ്വന്തം നാടായ മാവേലിക്കരയിലേക്ക് കൊണ്ടു പോകും. കൊല്ലം രൂപതയിലെ വലിയ പെരുമ്പുഴ (മാവേലിക്കര) ഇടവകയിൽ സംസ്കാരം നടത്തും.

കണ്ണംപള്ളിൽ ഷാജി അഗസ്റ്റിൻ പിതാവും ജെമ്മ മാതാവുമാണ്. ഓർലിൻ ഷാജി സഹോദരിയുമാണ്.