ദൈവത്തിന്റെ അസ്തിത്വം തെളിയിക്കാൻ ഒൻപതുകാരൻ

അവന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഈ പ്രായത്തിൽ തങ്ങളുടെ ടൈംടേബിൾ മനപാഠമാക്കുമ്പോൾ വില്യം മയിൽലിസ്( William Maillis) എന്ന ഒൻപതു വയസുകാരൻ   ആസ്ട്രോഫിസിക്സ് (Astrophysics) പഠിക്കുന്ന കോളേജ് വിദ്യാർത്ഥിയാണ്. അവന് ഒരു ലക്ഷ്യമേ ഉള്ളു. ദൈവത്തിന്റെ അസ്തിത്വം തെളിയിക്കുക.

ഒരു ഓർത്തഡോക്സ് വൈദീകന്റെ മൂന്നു മക്കളിൽ ഇളയ മകനാണ്  വില്യം മയിൽലിസ്. ഇളംപ്രായത്തിലെ നിരവധി കഴിവുകൾ നൽകി ദൈവം വില്യമിനെ അനുഗ്രഹിച്ചു. ആറുമാസം പ്രായമായപ്പോൾ അക്കങ്ങൾ എണ്ണാനും, എഴാം മാസം മുതൽ പൂർണ്ണ വാക്യങ്ങൾ സംസാരിക്കാനും കൊച്ചു വില്യമിനു സാധിച്ചിരുന്നു.

ഇരുപത്തിയൊന്നാം മാസം അക്കങ്ങൾ കൂട്ടാൻ ആരംഭിച്ച വില്യം, രണ്ട് വയസ്സായപ്പോഴേക്കും എഴുതുവാനും വായിക്കുവാനും പഠിച്ചു. നാലാം വയസ്സിൽ ആൾജിബ്രായും ഗ്രീക്കു ഭാഷയും, ആംഗ്യ ഭാഷയും അവൻ ഹൃദ്യസ്ഥമാക്കി. ക്ഷേത്ര ഗണിതം  (geometry) അഞ്ചാം വയസ്സിലും, ത്രിമാനഗണിതം(trigonometry) ആറാം വയസ്സിലും പഠിക്കാൻ തുടങ്ങി. മൂന്നാം ക്ലാസ്സിനു ശേഷം, നാലാം ക്ലാസും ഹൈസ്കൂൾ പഠനവും ഒരുമിച്ച് തുടർന്ന ഈ ബാലപ്രതിഭ , ഈ ശരത് കാലത്ത് കോളേജ് പഠനം ആരംഭിക്കുന്നു.

തങ്ങളുടെ മകന്റെ കഴിവുകൾ ദൈവ ദാനമാണന്നു പുർണ്ണമായി വിശ്വസിക്കുന്ന മാതാപിതാക്കൾ, ഈ കഴിവുകൾ മനുഷ്യ നന്മയ്ക്കു വേണ്ടി മാത്രം വിനിയോഗിക്കണം എന്ന് വില്യമിനെ നിരന്തരം ഓർമ്മപ്പെടുത്താറുണ്ട്.

വില്യമിന്റെ പിതാവ് പറയുന്നു:
“അവനു ദൈവം നൽകിയ കഴിവുകളെ ഓർത്ത് ഞാൻ ദൈവത്തിന് നിരന്തരം നന്ദി പറയാറുണ്ട്. ഞാൻ അവനോടു  പറയാറുണ്ട് ‘ദൈവം നിനക്ക് ഒരു സമ്മാനം നൽകി. ആ സമ്മാനം നിരസിക്കുന്നതും, ലോക നന്മയ്ക്കു വേണ്ടി ഉപയോഗിക്കാത്തതുമാണ് ഏറ്റവും നീചമായ പ്രവർത്തി’ “.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.