
ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായ ലെയോ 14- മനെക്കുറിച്ച് കൂടുതല്‍ അറിയാം. കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്നാണ് അദ്ദേഹത്തിന്റെ പേര്. പ്രായം 69. അഗസ്റ്റീനിയന്‍ സന്യസ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ലെയോ 14- മന്‍. തുടര്‍ന്നു വായിക്കുക.
ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ പ്രിഫെക്റ്റായ കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14 നു ചിക്കാഗോയിൽ ജനിച്ചു.
1977 ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒഎസ്എ) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ തന്റെ വ്രത വാഗ്ദാനം നടത്തി.
1977-ൽ വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി, റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻസ് ബിരുദം, ഡോക്ടറേറ്റ് എന്നിവ നേടി. ‘സെന്റ് അഗസ്റ്റിന്റെ സന്യാസ ക്രമത്തിൽ പ്രാദേശിക പ്രിയോറിന്റെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം.
1982-ൽ പുരോഹിതനായി അഭിഷിക്തനായതിനു ശേഷം 1985-ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്ന പ്രെവോസ്റ്റ് 1985 മുതൽ 1986 വരെ ചുലുക്കാനാസ് പ്രദേശത്തിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു.
1987 മുതൽ 1988 വരെ അദ്ദേഹം അമേരിക്കയിൽ ചിക്കാഗോയിലെ അഗസ്തീനിയൻ പ്രവിശ്യയുടെ വൊക്കേഷണൽ പാസ്റ്ററായും മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തുടർന്ന് പെറുവിലേക്ക് മടങ്ങുകയും ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമ അധ്യാപകനായും അദ്ദേഹം പത്ത് വർഷം ചെലവഴിച്ചു. ഇടവക വികാരി, സെമിനാരിക്കാരുടെ പരിശീലകന്‍, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1999-ൽ അദ്ദേഹം വീണ്ടും ചിക്കാഗോയിലേക്ക് മടങ്ങുകയും അതിരൂപതയിലെ “മദർ ഓഫ് ഗുഡ് കൗൺസൽ” പ്രവിശ്യയുടെ പ്രൊവിൻഷ്യൽ പ്രിയോറായി തിരഞ്ഞെടുക്കപ്പെടും ചെയ്തു. രണ്ടര വർഷത്തിനുശേഷം അദ്ദേഹം അഗസ്തീനിയന്‍ സമൂഹത്തിന്റെ പ്രിയോർ ജനറലായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടു. 2013 വരെ ഈ സ്ഥാനം അലങ്കരിച്ചു.
It is a developing feature