മതപരമായ ദത്തെടുക്കലിനെതിരെ മിഷിഗണിൽ പുതിയ ഹർജ്ജി

മതപരമായ ദത്തെടുക്കലിനെതിരെ കോടതിയിൽ ഹർജ്ജി സമർപ്പിച്ചു സിവിൽ ലിബർട്ടീസ് യൂണിയൻ. മിഷിഗൺ സംസ്ഥാനനിയമത്തിന് എതിരായ നടപടിക്രമങ്ങള്‍ നിലവില്‍ വന്നാല്‍ മതവിശ്വാസികള്‍ നടത്തുന്ന  ദത്തെടുക്കൽ ഏജൻസികള്‍ക്കു നിയമാനുസൃതമായി അവരുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വരുമെന്ന് നിരീക്ഷകര്‍.

മിഷിഗൺ സംസ്ഥാനനിയമത്തെ വെല്ലുവിളിക്കുന്ന ഈ ഹർജി ഭിന്നിപ്പുണ്ടാക്കുന്നതും അസഹിഷ്ണുത നിറഞ്ഞതും ആണെന്ന് മിഷിഗൺ കാത്തലിക് കോൺഫറൻസ് ചൂണ്ടിക്കാട്ടി. പൊതുജീവിതത്തിൽ  മതവിശ്വാസത്തിനു നേരെ ഉണ്ടാകുന്ന മറ്റൊരു ഭയാനകമായ ആക്രമണത്തിൽ നിന്നു സമൂഹത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും മിഷിഗൺ കാത്തലിക് കോൺഫറൻസ് അഭിപ്രായപ്പെട്ടു.

കുട്ടികളെ സംരക്ഷിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്ന പ്രവർത്തികളിൽ മതപരമായ ശിക്ഷണം നടത്താൻ ഗ്രൂപ്പുകളെ അനുവദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ചു അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ആണ് ഫെഡറൽ കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്. മിഷിഗൺ കത്തോലിക്കാ കോൺഫറൻസ് പിന്തുണയോടെ നടപ്പിലാക്കിയ 2015 ലെ നിയമപ്രകാരം  ഗവൺമെന്റിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ദത്തെടുക്കൽ ഏജൻസികൾ അവരുടെ വിശ്വാസങ്ങളെ ലംഘിക്കുവാൻ  കുട്ടികളെ നിർബന്ധിതരാകുന്നത് തടഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.