എളിമയിൽ വളരാൻ മദർ തെരേസാ സുകൃതങ്ങൾ

ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്. നല്ല ആത്മാഭിമാനം ഒരുവന്റെ കഴിവുകളിലും യോഗ്യതയിലുമുള്ള ആത്മവിശ്വാസമാണ്. മദർ തേരേസാ നല്ല ആത്മാഭിമാനമുള്ള കന്യാസ്ത്രീയായിരുന്നു. അതുകൊണ്ടാണ് ലോക നേതാക്കളുടെ മുൻപിൻ ഭ്രൂണഹത്യക്കെതിരായി അവൾ പ്രസംഗിച്ചതും പോരാടിയതും . അത്  സത്യമാണ് എളിമയാണ്. മദർ തേരേസാ എളിമയെ എല്ലാ പുണ്യങ്ങളുടെയും മാതാവായാണ് കണ്ടത്. മദർ ഒരിക്കൽ പറഞ്ഞു: ” നിങ്ങൾ എളിമയുള്ളവരാണങ്കിൽ ഒന്നിനും   സ്തുതികൾക്കോ, അപമാനത്തിനോ നിങ്ങളെ സ്പർശിക്കാനാവില്ല, കാരണം നിങ്ങൾ ആരാണന്നു നിങ്ങൾക്കറിയാം. നിങ്ങളെ കുറ്റപ്പെടുത്തുകയാണങ്കിൽ നിങ്ങൾ നിരാശരാവുകയില്ല, അവർ നിങ്ങളെ വിശുദ്ധൻ എന്നു വിളിച്ചാൽ നിങ്ങൾ നിങ്ങളെത്തന്നെ ഒരു പീഠത്തിൽ പ്രതിഷ്ഠിക്കില്ല.”

എളിമയെക്കുറിച്ചുള്ള മൂന്നു മിത്തുകൾ

വളരെയധികം തെറ്റി ധരിക്കപ്പെട്ട ഒരു പുണ്യമാണ് എളിമ. ചിലർ അതിനെ സ്വയം വിലക്കുറിച്ചു കാണിക്കുന്നതിന്റെ പര്യായമായി ചിന്തിക്കുന്നു.

മിത്ത്  #1.  എളിമയുള്ള ആത്മാക്കൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടും

“ഏറ്റവും എളിമയുള്ള വ്യക്തികൾ ഏറ്റവും ആത്മവിശ്വാസമുള്ളവരും, ഏറ്റവും വലിയ അഹങ്കാരികൾ വലിയ അരക്ഷിതരുമായിരിക്കും. ” എളിമയുള്ള ആത്മാക്കൾക്ക് അവരുടെ ജീവിതം ദൈവത്തിൽ ആശ്രയിച്ചാണന്നും എന്തിനാണു മൂല്യം കൊടുക്കേണ്ടതെന്നും അറിയാം. അവർ ദൈവത്തിനു മറ്റെന്തിനെക്കാളും മൂല്യം നൽകുന്നു.

മിത്ത്  #2.  എളിമ ആകർഷണീയമല്ല

“ശരിയായ എളിമ ആകർഷണീയമാണ്. എളിമയുള്ള വ്യക്തികളാണ് മറ്റുള്ളവരെ ശ്രവിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുകയും , സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അപര നന്മയിൽ സന്തോഷം കണ്ടെത്താൻ കഴിയുകയും ചെയ്യുന്നത്.”

മിത്ത്  #3.  എളിമയുള്ള വ്യക്തികൾക്ക് അവർ എളിമയുള്ളവരാണന്ന് അംഗീകരിക്കപ്പെടാൻ ആഗ്രഹമുണ്ട്

ഒരുവന്റെ എളിമ പരസ്യമാക്കാൻ അവൻ ആഗ്രഹിക്കുന്നുവെങ്കിൽ അതു യഥാർത്ഥ എളിമയല്ല. അവരുടെ ലക്ഷ്യം സ്തുതി നേടൽ മാത്രമാണ്.

നമുക്കു ദൈവത്തിലേക്കു വളരുന്നതിനു ഏറ്റവും വലിയ തടസ്സം അവനെക്കാൾ കൂടുതലായി നാം നമ്മളെത്തന്നെ ആശ്രയിക്കുന്നതാണ്. ദൈവത്തിലേക്കു വളരുമ്പോൾ, ദൈവത്തിൽ വളരുമ്പോൾ നാം എളിമയുള്ളവരായുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. കുരിശിലേക്കു നാം നോക്കുമ്പോൾ എളിമയുള്ള, മറ്റുള്ളവർക്കു വേണ്ടി നിലകൊണ്ട ഒരു മനുഷ്യനെ നാം കാണുന്നു. നമുക്കു ആ എളിമയെ അനുകരിക്കാം അങ്ങനെ ദൈവത്തെ അവന്റെ പൂർണ്ണതയിൽ നമുക്കനുഭവിക്കാൻ കഴിയും.

എളിമയിൽ വളരാൻ മദർ തേരേസാ  നിർദ്ദേശിക്കുന്ന പതിനഞ്ചു മാർഗ്ഗങ്ങൾ

കൽക്കത്തയിലെ വിശുദ്ധ മദർ തേരേസാ മനുഷ്യ ഹൃദയം കീഴടക്കിയതു എളിമ നിറഞ്ഞ വ്യക്തിയായിരുന്നതുകൊണ്ടാണ്.

1. നമ്മെക്കുറിച്ചു കഴിവതും കുറച്ചു മാത്രം സംസാരിക്കുക
2. സ്വന്തം കാര്യങ്ങളിൽ ഉത്സാഹിയായിരിക്കുക അല്ലാതെ  മറ്റുള്ളവരുടെ  കാര്യങ്ങളിൽ അല്ല
3. ജിജ്ഞാസ ഒഴിവാക്കുക
4. മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടാതിരിക്കുക
5. ചെറിയ അസ്വസ്ഥതകൾ പുഞ്ചിരിയോടെ സ്വീകരിക്കുക
6. മറ്റുള്ളവരുടെ തെറ്റുകളിൽ കുടിയിരിക്കാതിരിക്കുക
7. അർഹതപ്പെട്ടതല്ലെങ്കിലും ശാസനകൾ സ്വീകരിക്കുക
8. മറ്റുള്ളവരുടെ ഹിതങ്ങൾക്കു മുന്നിൽ വഴങ്ങി കൊടുക്കുക
9. അപമാനവും ദ്രോഹവും അംഗീകരിക്കുക
10. മറ്റുള്ളവർ പരിഗണിക്കാതിരിക്കുന്നതും മറക്കുന്നതും അവരുടെ അവജ്ഞയും സ്വീകരിക്കുക
11. മറ്റുള്ളവരാൽ പ്രകോപിക്കപ്പെടുമ്പോഴും  വിനീതനും ശാന്തനുമായിരിക്കുക
12. സ്നേഹവും ആരാധനയും അന്വേഷിക്കാതിരിക്കുക
13. നിന്റെ മഹത്വത്തിന്റെ പിന്നിൽ നിന്നെത്തന്നെ സംരക്ഷിക്കാതിരിക്കുക
14. ചർച്ചകളിൽ നമ്മൾ ശരിയാണങ്കിലും വിട്ടുവീഴ്ചകൾക്കു വഴങ്ങുക
15. ബുദ്ധിമുട്ടുള്ള കർത്തവ്യം എപ്പോഴും തിരഞ്ഞെടുക്കുക

എളിമയുടെ ശക്തി

“അഹങ്കാരമാണ് മാലാഖമാരെ പിശാചുക്കൾ ആക്കിയത്, എളിമ മനുഷ്യരെ മാലാഖമാരാക്കുന്നു,” എന്നാണ് വിശുദ്ധ ആഗസ്തീനോസ് പറഞ്ഞിരിക്കുന്നത്.
ഒരിക്കൽ ആർസിലെ വികാരിയായ വിശുദ്ധ ജോൺ മരിയാ വിയാനിയോടു പിശാചു പറഞ്ഞു: “എനിക്കു നീ ചെയ്യുന്ന എല്ലാം ചെയ്യാൻ കഴിയും, എനിക്കു നിന്റെ പ്രായശ്ചിത്തങ്ങളും  ചെയ്യാൻ കഴിയും, എല്ലാ കാര്യങ്ങളിലും എനിക്കു നിന്നെ അനുകരിക്കാൻ കഴിയും. എന്നിരുന്നാലും ഒരു കാര്യം എനിക്കു കഴിയില്ല, എനിക്കു എളിമയിൽ നിന്നെ അനുകരിക്കാൻ കഴിയില്ല.” “അതുകൊണ്ടു ഞാൻ നിന്നെ തോൽപിക്കുന്നു.,” വി. വിയാനി എന്ന് മറുപടി നൽകി.

ഈശോ  ശാന്തശീലനും വിനീതഹൃദയനുമാണ് (മത്തായി 11:29). തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട്‌ ദാസന്‍െറ രൂപം സ്വീകരിച്ച്‌ മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്‌, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതേ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി (ഫിലിപ്പി 2:7-8). ലോകം എളിമ എന്ന സുകൃതത്തിന്റെ ശക്തി മനസ്സിലാക്കുകയോ മൂല്യം തിരിച്ചറിയുകയോ ചെയ്തിട്ടില്ല, യേശു ലോകത്തെ രക്ഷിച്ചത് എളിമയിലൂടെയാണ്.”ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ” (മത്തായി 20:28).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.