മദര്‍ ആഞ്ചേലിക്ക മഹത്വവും ധൈര്യവുമുള്ള വനിത – എമിരറ്റസ് ബെനഡിക്റ്റ് പാപ്പ

വത്തിക്കാന്‍ സിറ്റി: ആഗോള ദൃശ്യമാധ്യമ ശൃംഖലയായ ‘ഇറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്’ ന്റെ സ്ഥാപകയായ മദര്‍ ആഞ്ചേലിക്കയ്ക്ക് എമിരറ്റസ് പോപ്പ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പയുടെ പ്രശംസ. ”വളരെ മഹത്വമുള്ള, ധൈര്യവതിയായ വനിതയായിരുന്നു മദര്‍ ആഞ്ചേലിക്ക,” എന്നാണ് ബനഡിക്റ്റ് പാപ്പ മദര്‍ ആഞ്ചേലിക്കയെ വിശേഷിപ്പിച്ചത്. ഡിസംബര്‍ 15-ന് ന്യൂസ് ഏജന്‍സിയായ എസിഐ സ്റ്റാംപാ എഡിറ്റോറിയല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു പാപ്പ.

92-ാമത്തെ വയസ്സില്‍ 2016-ലെ ഈസ്റ്റര്‍ ഞായറാഴ്ചയാണ് മദര്‍ ദിവംഗതയായത്. മദറിന്റെ മരണദിവസത്തെ ‘ദൈവിക സമ്മാനം’ എന്നായിരുന്നു ബനഡിക്റ്റ് പാപ്പ വിശേഷിപ്പിച്ചത്. മാര്‍ച്ച് 27-നായിരുന്നു മദറിന്റെ മരണം. അതേമാസം 30-ന് വത്തിക്കാനിലെ ജനറല്‍ ഓഡിയന്‍സില്‍ ഇറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക് സ്റ്റാഫുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു. മദറിന്റെ ഛായാചിത്രം വെഞ്ചരിച്ച് എഡിറ്റോറിയല്‍ അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

ഈ മാസം ഡിസംബര്‍ 15-ന് വത്തിക്കാനിലെ ലൂര്‍ദ്ദ്മാതാവിന്റെ ഗ്രോട്ടോയില്‍ നടന്ന ജപമാല പ്രാര്‍ത്ഥന കൂട്ടായ്മയില്‍ വച്ചായിരുന്നു എമിരറ്റസ് ബനഡിക്റ്റ് പാപ്പയുടെ ഈ പ്രശംസ. എസിഐ സ്റ്റാംപാ അംഗങ്ങളുള്‍പ്പെട്ട കൂട്ടായ്മയില്‍ പാപ്പ മാധ്യമപ്രവര്‍ത്തകരെയും അവരുടെ കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്തു. ഇറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിന്റെ ഭാഗമായാണ് എസിഐ സ്റ്റാംപാ ന്യൂസ് ടീമും പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.