വൈദിക സന്യസ്ത അൽമായ സംഗമം ‘മിയ എക്ലേസിയ’ ചങ്ങനാശ്ശേരിയിൽ 

ക്രൈസ്തവ സഭയ്ക്കെതിരെ നടക്കുന്ന അവഹേളനങ്ങൾക്ക് താക്കീതായി വൈദിക സന്യസ്ത അൽമായ സംഗമം ‘മിയ എക്ലേസിയ’  ചങ്ങനാശേരിയിൽ നടന്നു. വെല്ലുവിളികളെ നേരിടാൻ സഭയ്ക്ക് കരുത്തുണ്ടെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞു.

“നൂറ്റാണ്ടുകളായി സഭ സമൂഹത്തിൽ ചെയ്‌ത്‌ വരുന്ന നന്മകളെയും സേവനങ്ങളെയും തമസ്കരിച്ച് ചെറിയ വീഴ്ചകളെ പർവ്വതീകരിച്ച് സഭയെയും വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്താനാണ് ചില വ്യക്തികളും മാധ്യമങ്ങളും ശ്രമിക്കുന്നത്. അധിക്ഷേപിക്കുന്നവർ സഭയെ വളർത്താനല്ല തളർത്താനാണെന്ന് നാം മനസിലാക്കണം.” അദ്ദേഹം ഓർമ്മിപ്പിച്ചു.

കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ സെൻറ് മേരീസ് കത്തീഡ്രൽ പാരീഷ് ഹാളിൽ വെച്ചാണ് സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.