മാതാവിന്റെ കണ്ണില്‍ നിന്ന് രക്തക്കണ്ണീര്‍

തെക്കേ അമേരിക്കയിലെ ബൊളീവിയയിലുളള ദേവാലയത്തിലെ മാതാവിന്റെ പ്രതിമയില്‍ നിന്ന് രക്തക്കണ്ണീര്‍ പുറപ്പെട്ടതായി വാര്‍ത്ത. ദേവാലയം സന്ദര്‍ശിക്കാനെത്തിയ തീര്‍ത്ഥാടകരിലൊരാളാണ് ഈ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. ഈ അത്ഭുതം നടന്ന ദേവാലയത്തില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമാണ്.

കണ്ണുകള്‍ക്ക് താഴെ രക്തം ഉണങ്ങിപ്പിടിച്ച രീതിയിലാണ് കാണപ്പെട്ടിരിക്കുന്നത്. അതിനാല്‍ എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് ക്യത്യമായി പറയാന്‍ സാധിക്കില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ്റാണ്ടിന്റെ അവസാനം പരിശുദ്ധ അമ്മ തന്റെ മക്കള്‍ക്ക് നല്‍കുന്ന സന്ദേശമായിട്ടാണ് വിശ്വാസികള്‍ ഈ അത്ഭുതത്തെ വിലയിരുത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.