നവംബര്‍ 29: ലൂക്കാ 1:18-20 സഖറിയായുടെ ധ്യാനം

ദൈവം അസാധ്യകാര്യങ്ങളെ സാധ്യമാക്കാന്‍ കെല്പുള്ളവനെന്ന് ജനത്തെ ഒരായുഷ്കാലമത്രയും പഠിപ്പിച്ചിട്ടും അബ്രാഹത്തിന്‍റെയും ഹന്നായുടെയും മനോവയുടെയും ജീവിതത്തിലെ വാര്‍ദ്ധക്യകാല സന്താനലബ്ദിയുടെ വേദഭാഗങ്ങള്‍ വ്യാഖ്യാനിച്ച് പ്രഭാഷണങ്ങള്‍ നടത്തിയിട്ടും അതൊക്കെ തന്‍റെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകും എന്ന് സഖറിയാ പുരോഹിതന് മാലാഖാ പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. മറിയം അവിശ്വസിച്ചിട്ട് ശിക്ഷിക്കപ്പെടാതിരുന്നതും സഖറിയാ ശിക്ഷിക്കപ്പെടുന്നതും അദ്ദേഹം വചനത്തിന്‍റെ ആഴങ്ങളറിയുന്ന പുരോഹിതനായിട്ടും അവിശ്വസിച്ചതിനാലാണ്. വായിച്ചും കേട്ടും പ്രസംഗിച്ചും അര്‍ത്ഥം മങ്ങിയ തിരുവചനങ്ങളെ ആഴത്തില്‍ ഒരിക്കല്‍ കൂടി ധ്യാനിക്കാന്‍ ദൈവം സഖറിയായെ മൗനിയാക്കുന്നു. ജീവിതത്തില്‍ എപ്പോഴെങ്കിലും അവിശ്വാസം നമ്മെ പിടികൂടുന്നെങ്കില്‍ ധ്യാനത്തിന്‍റെ ആഴത്തിലേക്ക് പിന്‍വാങ്ങി വിശ്വാസത്തിലേക്ക് തിരിച്ചു വരാനുള്ള ആഹ്വാനമാണിന്ന് വചനം നല്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.