കുമ്പസാരക്കൂട്ടിലെ രക്തസാക്ഷികൾ

“കുമ്പസാര രഹസ്യ മുദ്രയെക്കാൾ കൂടുതൽ ഗൗരവപൂർവം ഒരു വൈദികൻ കരുതുന്ന മറ്റൊന്നും തന്നെയില്ല. അതിനു വേണ്ടി പീഡനം സഹിച്ചട്ടുള്ള വൈദികരുണ്ട്. മരണം വരിച്ചവരുണ്ട്. അതു കൊണ്ട് വൈദികനോടു നിങ്ങൾക്ക് വ്യക്തമായി തുറന്നു സംസാരിക്കാം. വലിയ മന:സമാധാനത്തോടെ വിശ്വസിക്കുകയും ചെയ്യാം. എന്തെന്നാൽ ആ നിമിഷത്തിൽ അദ്ദേഹത്തിന്റെ ഏക ദൗത്യം പൂർണ്ണമായും ദൈവത്തിന്റെ ചെവി ആയിരിക്കുകയെന്നതാണ്.” കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം നമ്പർ 238.

കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാൻ വേണ്ടി രക്തസാക്ഷിത്വം വരിച്ച നാലു പുരോഹിതരെ നമുക്കു പരിചയപ്പെടാം

വി. ജോൺ നെപ്പോമുക്ക്

ഇന്നത്തെ ചെക്കു റിപ്പബ്ലിക്കിന്റെ ഭാഗമായ ബോഹേമിയായിൽ 1345 ജോൺ ജനിച്ചത്. കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാനായി രക്തസാക്ഷിത്വം വരിച്ച ആദ്യ വൈദീകനാണു വി.ജോൺ . പ്രാഗ് അതിരൂപതയിലെ വികാരി ജനറാളായിരുന്ന വി. ജോൺ നെപ്പോമുക്ക് ബൊഹെമിയയിലെ രാജാവായിരുന്ന വെൻ സസ്ലാസ്സിന്റെ പത്നി സോഫിയാ രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്നു. അതീവ കോപാകുലനും അസൂയയും നിറഞ്ഞ വെൻസസ്ലാസ് തന്റെ ഭാര്യയുടെ പാപങ്ങൾ വെളിപ്പെടുത്താൻ പുരോഹിതനായ ജോണിനോടാവശ്യപ്പെട്ടു. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ലങ്കിൽ ജോണിനെ കൊല്ലുമെന്നു രാജാവു ഭീക്ഷണിപ്പെടുത്തിയെങ്കിലും ജോൺ വഴങ്ങിയില്ല.1393 മാർച്ചുമാസം ഇരുപതാം തീയതി വെൻസസ്ലാസിന്റെ അനുശാസനമനുസരിച്ച് ജോണിനെ പ്രാഗിലെ വൾതവ നദിയിലെറിഞ്ഞു കൊന്നു കളഞ്ഞു. 1729 ബനഡിക്ട് പതിമൂന്നാമൻ പാപ്പ ജോണിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പ്രാഗിലെ ചാൾസ് പാലത്തിൽ വിശുദ്ധനെ വൾതവ നദിയിലേക്കെറിഞ്ഞ സ്ഥലം മാർക്കു ചെയ്തിരിക്കുന്നതു കാണാം.

വി. മറ്റെയോ കൊരിയ മഗല്ലൻസ്

മെക്സിക്കോയിൽ ക്രിസ്റ്റീറോ യുദ്ധസമയത്തു തടവുകാരുടെ കുമ്പസാര രഹസ്യം കാത്തു സൂക്ഷിച്ചതിന്റെ പേരിൽ മെക്സിക്കൻ ഗവൺമെന്റിന്റെ വേടിയേറ്റു മരിച്ച പുരോഹിതനാണ് വി. മറ്റെയോ മഗല്ലൻസ് .

1866 ജൂലൈ 22 ന് സകട്ടെക സംസ്ഥാനത്തിലെ ടെപ്ചിറ്റ്ലാൻറിൽ ജനിച്ച മറ്റെയോ 1893-ൽ പുരോഹിതനായി അഭിഷിക്തനായി നൈറ്റ്സ് ഓഫ്
കൊളംബസിലെ അംഗമായിരുന്ന മറ്റെയോയെ 1927-ൽ ജനറൽ യൂലോജിയോ ഓർട്ടിസിന്റെ നേതൃത്വത്തിലുള്ള മെക്സിക്കൻ സൈന്യം അറസ്റ്റു ചെയ്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം, വെടിവെച്ച ജനങ്ങളുടെ കുറ്റസമ്മതം കേൾക്കാൻ ജനറൽ ഫാ. കൊരിയയെ അയച്ചു. കേട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ ജനറൽ ആവശ്യപ്പെട്ടു.
“ഇല്ല” എന്നായിരുന്നു ഫാ: മറ്റൊയുടെ മറുപടി. സൈന്യം അദ്ദേഹത്തെ വെടിവെച്ചു കൊന്നു വി. മറ്റൊയുടെ കബറിടം ദുരങ്കോ കത്തീഡ്രലിൽ സ്ഥിതി ചെയ്യുന്നു .
1992 നവംബർ 22 നു വാഴ്ത്തപ്പെട്ടവനായും 2000 മെയ് 21നു വിശുദ്ധനായും ഫാ. മറ്റെയോയെ ജോൺ പോൾ രണ്ടാമൻ പാപ്പ പ്രഖ്യാപിച്ചു.

ഫാ. ഫെലിപ് സിസാർക്കർ പുയിഗ്

സ്പാനീഷ് ആഭ്യന്തരയുദ്ധ സമയത്തു മത മർദ്ധനമുണ്ടായപ്പോൾ കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കാൻ വേണ്ടി മരണം വരിച്ച വലെൻസ്യയിൽ നിന്നുള്ള വൈദികനായിരുന്നു ഫെലീപ് സിസാർക് പുയിഗ്

യുദ്ധകാലത്ത്, വിപ്ളവ, റിപ്പബ്ലിക്കൻ ശക്തികൾ അധികാരത്തിനു വേണ്ടി അക്രമാസക്തമായ യുദ്ധത്തിലാണ് ഏർപ്പെട്ടിരുന്നത്. കത്തോലിക്കർ അവരുടെ നോട്ടപ്പുള്ളികളായിരുന്നു. മെഡിറ്ററേനിയൻ കടലിനോടു ചേർന്നുള്ള വലെൻസിയയിലെ തീരദേശ പ്രവിശ്യയിൽ ഇതു വളരെ പ്രകടമായിരുന്നു .

1936 ആഗസ്ത് അവസാനം ഫാ. സിസകാർ ജയിലിലടച്ചു. ഫ്രാൻസിസ്കൻ സന്യാസിയായ ആൻഡേസ് ഇവർസിന്റെ കുമ്പസാരം അദ്ദേഹം വധിക്കപ്പെടുന്നതിന് മുൻപ് ഫാ. സിസാർക്കർ ശ്രവിച്ചു . കുമ്പസാരത്തിനു ശേഷം അവർ അതിലെ ഉള്ളടക്കങ്ങൾ വെളിപ്പെടുത്താൻ ഫാ: സിസാർക്കറെ സൈനീകർ നിർബന്ധിച്ചു , “നിങ്ങൾക്കു ഇഷ്ടമുള്ളത് ചെയ്യുക, ഞാൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തുകയില്ല , മരിക്കാൻ ഞാൻ ഒരുക്കമാണ്.” എന്നായിരുന്നു സിസാർക്കറിന്റെ മറുപടി. ഫാദർ ഫെലിപ് സിസാർകറിനെയും ആൻഡ്രൂസ് ഇവർസുവിനെയും സെപ്തംബർ 8, 1936 നു യുദ്ധനുയായികൾ വെടിവെച്ചു കൊന്നു . ഇരുവരുടെയും നാമ കരണ നടപടികൾ പുരോഗമിക്കുന്നു.

ഫാ. ഫെർണാണ്ടോ ഒൽമെഡോ റെഗുവേറ

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ മറ്റൊരു ഇരയായിരുന്നു ഫാ. ഫെർണാണ്ടോ ഒൾഡീ റെഗുവേറ. കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനെക്കാൾ മരിക്കാൻ ആഗ്രഹിച്ച ഫാ. ഫെർണാണ്ടോ

സാൻഡിയാഗോ ഡി കോംപോസ്റ്റേലയിൽ 1873 ജനുവരി 10 നു ജനിച്ചു. കപ്പച്ചിൻ സഭാംഗമായിരുന്ന ഫാ: ഫെർണാണ്ടോ 1904 ലാണു പൗരോഹിത്യം സ്വീകരിച്ചത്. 1936 ആഗസ്ത് 12നു രക്തസാക്ഷിത്വം വരിച്ചു. മരിക്കുമ്പോൾ പ്രൊവിൻഷ്യൽ അച്ചന്റെ സെക്രട്ടറിയായിരുന്നു ഫാ: ഫെർണാണ്ടോ .

ക്രൂര മർദ്ദനത്തിനു വിധേയനായെങ്കിലും കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ ഫാ. ഫെർണാണ്ടോ ഒരുക്കമായിരുന്നില്ല. മാഡ്രിഡിന് പുറത്തുള്ള ഒരു കോട്ടയിൽ അദ്ദേഹത്തെ വെടിവെച്ചു കൊന്നു. മാഡ്രിഡിലെ മദീനസേലിയിലെ ക്രിസ്തുവിന്റെ ദൈവാലയത്തിൽ ഫാ: ഫെർണാണ്ടയുടെ കബറിടം സ്ഥിതി ചെയ്യുന്നു 2013 ഒക്ടോബർ 13 നു ഫാ. ഫെർണാണ്ടോ ഒൽമെഡോ റെഗുവേറയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.