റോം ഒരുങ്ങുന്നു

നവമ്പർ ഒന്നാം തിയതി റോമിലെ ബസിലിക്ക സാൻ പൗളോയിൽ  നടക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ഒരുക്കങ്ങൾ പുരോഗമിക്കുന്നു . യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ചിതറി കിടക്കുന്ന സീറോ മലബാർ വിശ്വാസികളുടെ ഇടയിലേക്ക് അജപാലന പ്രവർത്തനങ്ങളെ ശാക്‌തികരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി നിയമിതനായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ ധ്രുതഗതിയിൽ നടക്കുന്നു. ദീർഘനാളത്തെ പ്രാർത്ഥനകളുടെയും ത്യാഗനിർഭരമായ ശുശ്രൂഷകളുടെയും പൂർത്തീകരണമാണ്, യൂറോപ്പിലെ വിശ്വാസികളുടെ ഇടയനായി മാർ സ്റ്റീഫൻ ചിറപ്പണത്ത്‌  അഭിഷിക്തനാകുന്ന ഈ സുവർണ്ണ നിമിഷം.

കുലീനതയും ലാളിത്യവും, അഗാധമായ പാണ്ഡിത്യവും ഒരു പോലെ സമ്മേളിച്ച വ്യക്തിത്വമാണ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെത് . ഓരോ വിശ്വാസിയുടെയും ഹൃദയത്തെ തൊട്ടറിഞ്ഞ് അവരിലൊരാളായി മാറി വിശ്വാസവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം നിസംശയം വിജയിച്ചു. സഭയുടെ, റോമിലെ സീറോ മലബാർ പ്രൊക്യൂറേറ്റർ, ഇറ്റലിയിലെ നാഷണൽ കോ ഓർഡിനേറ്റർ എന്നീ നിലക്കുള്ള അദ്ദേഹത്തിൻ്റെ അജപാലന ശുശ്രുഷകൾ ശ്ലാഘനീയമാണ് .

തീഷ്‌ണമതിയും ക്രാന്ത ദർശിയും കഴിവുറ്റ ഭരണജ്ഞനുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിൻ്റെ നേതൃത്വ മികവിന്റെ ഫലമായി ഇറ്റലിയിലെ സീറോ മലബാർ സഭാ സമൂഹം വലിയ പുരോഗതിയാണ് കൈവരിച്ചത്. അദ്ദേഹത്തിൻ്റെ പ്രവർത്തനഫലമാണ്, റോമാ നഗരത്തിൽ മാത്രമായി രൂപീകരിക്കപ്പെട്ടിരിക്കുന്ന 10 കുർബാന സെൻ്റെറുകളും   ഇറ്റലിയിലെ വിവിധ സ്ഥലങ്ങളായ ജനോവ, സാവോണ, മച്ചരാത്ത, നോച്ചറ, പഗാനി, റാവെന്ന, സിസിലിയ,  സിയെന്നാ  എന്നിവിടങ്ങളിലെ  കൂട്ടായ്മകളും.

യൂറോപ്പിലെ ഇടയനെ സ്വീകരിക്കാനായി ഓരോ കുടുംബവും പ്രാർത്ഥനയോടെ കാത്തിരിക്കുന്നതോടൊപ്പം മേത്രാഭിഷേകത്തിൻ്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ സജീവമായി  തുടരുന്നു.

ജോസ്മോന്‍ കമ്മട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.