സീറോ മലങ്കര. ജനുവരി-22. യോഹ 3: 1-12 ദൈവം കൂടെയുള്ളവന്‍

ദൈവം കൂടെയുള്ളവനാണ് ഈശോയെന്നു തിരിച്ചറിഞ്ഞ നിക്കദേമൂസ് ഈശോയെ കാണാന്‍ വരുന്നു. ശത്രുപക്ഷത്തുള്ള യഹൂദപ്രമാണിയായിരിന്നിട്ടും സത്യം തിരിച്ചറിയുമ്പോള്‍ ഇരുട്ടിന്റെ മറപറ്റിയാണെങ്കിലും ഈശോയെ കാണാനെത്തുന്ന നിക്കദേമൂസ് നമ്മുക്കൊരു ചോദ്യചിഹ്നമാണ്. തന്റെ ജീവന്‍ നല്‍കി എനിക്ക് ജീവന്‍ നല്‍കിയ ആ ദൈവപുത്രനെ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടോ? പ്രതിസന്ധികളില്‍ അവന്റെ മുന്‍പില്‍ എത്താന്‍ മനസ്സ് കാണിച്ചിട്ടുണ്ടോ? നിന്റെ സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന് നീ രണ്ടു ജനനം നടത്തണം- ജലത്താലും ആത്മാവിനാലും. ഈശോയെ തിരിച്ചറിഞ്ഞു അവന്റെ വഴിയെ നടക്കുമ്പോള്‍ ആത്മാവിലുള്ള സ്നാനം സ്വീകരിക്കുന്നു. ഒപ്പം, സ്വര്‍ഗ്ഗരാജ്യത്തില്‍ ഒരു സീറ്റും ഉറപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.