സീറോ മലങ്കര. മെയ്‌ 15. ലുക്കാ 11: 27-28 ദൈവതിരുമനസ്സ് അനുസരിച് ജീവിക്കുക

സ്ത്രീകള്‍ക്കാണ് സ്ത്രീകളെ പെട്ടെന്നു മനസ്സിലാകുന്നത്. യേശുവിന്റെ അമ്മയുടെ ജന്മം ഭാഗ്യം ചെയ്തതാണെന്നാണ് ഒരു സ്ത്രീ വിളിച്ചു പറയുന്നത്. യേശു പറയുന്നത് അതിനെക്കാളും വലിയൊരു ഭാഗ്യത്തെക്കുറിച്ചാണ്-ദൈവവചനം കേട്ട്, അതനുസരിച്ച് ജീവിക്കുന്നവരുടെ ഭാഗ്യം. പല ഭാഗ്യങ്ങളും നിനക്ക് കൈയെത്തി പിടിക്കാവുന്നത് ആയിരിക്കില്ല- യേശുവിന്റെ കുലത്തില്‍ പിറക്കുക; അവന്റെ രക്തബന്ധുവാകുക; പാരമ്പര്യക്രൈസ്തവനാകുക. എന്നാല്‍ നീ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഏറ്റവും വലിയ ഭാഗ്യത്തിലേക്കാണ്. ദൈവതിരുമനസ് അനുസരിച്ച് ജീവിക്കുക എന്ന ഭാഗ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.