ലത്തീന്‍: ഏപ്രില്‍ 05, യോഹ 8:31-42 സത്യത്തില്‍ വ്യാപരിക്കാം

ദൈവഹിതത്തിനനുസരിച്ച്, ജീവിതം നയിക്കുന്നവര്‍ സത്യത്തില്‍ ജീവിക്കുന്നു. അവര്‍ക്കാണ് ഈശോ പിതാവിന്റെ വെളിപാടായി അനുഭവിക്കാന്‍ സാധിക്കുന്നത്. മനതാരില്‍ അസത്യത്തിന്റെ ഒരു ചെറുമുളയെങ്കിലും, പൊട്ടിയിട്ടുണ്ടെങ്കില്‍, യേശുവിനു നിന്റെ ഹൃദയത്തില്‍ സ്ഥാനം ഇല്ലാതെയാകുന്നു. പാപാടിമത്വത്തിന്റെ നുകം പേറുന്ന മനസ്സിനെ ഭാരപ്പെടുത്തുന്ന അവസ്ഥയിലേക്ക് വഴുതി വീഴുന്നു. സത്യത്തില്‍ വ്യാപരിച്ചുകൊണ്ട്, യേശു വസിക്കുന്ന നല്ല ദേവാലയമായി ഹൃദയത്തെ മാറ്റാം

ഫാ. ടോണി കാട്ടാംപള്ളില്‍’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.